ഇന്നലെ മാവേലി എക്‌സ്പ്രസിനെ തടഞ്ഞതൊരു കാക്ക…ട്രെയിന്‍ വൈകിയത് ഒന്നര മണിക്കൂര്‍

Loading...

കണ്ണൂര്‍: മാവേലി എക്സ്പ്രസിന്റെ എന്‍ജിന്‍ കാക്കയിടിച്ച്‌ തകരാറിലായി. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ട്രെയിന്‍ വൈകുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാക്ക ഇടിച്ചതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടത്. പകരം കണ്ണൂരില്‍ നിന്ന് എത്തിച്ച എന്‍ജിന്‍ ഘടിപ്പിച്ചാണ് യാത്ര പുനരാരംഭിച്ചത്. പുലര്‍ച്ചെ 4.55ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് എന്‍ജിനെ വൈദ്യുതിക്കമ്ബിയുമായി ബന്ധിപ്പിക്കുന്ന ഭാഗമായ പാന്റോഗ്രാഫ് കാക്കയിടിച്ച്‌ തകരാറിലായത്.

ഇതിന് പിന്നാലെ 5.30 ന് ഒന്നാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള പാളത്തില്‍വരേണ്ട ചെന്നൈ-മംഗളൂരു വണ്ടി മധ്യത്തിലെ പാളത്തിലേക്ക് കടത്തിവിട്ടു. ഈവണ്ടിയിലേക്ക് പ്ലാറ്റ്ഫോമില്‍നിന്ന് ഒന്നാമത്തെ പാളത്തിലേക്കിറങ്ങിമാത്രമേ കയറാനാകുകയുള്ളൂ. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച്‌ 10 മിനിറ്റ് നിര്‍ത്തിയിട്ട്, എല്ലാവരും കയറിയെന്നുറപ്പാക്കിയ ശേഷമാണ് വണ്ടി സ്റ്റേഷന്‍ വിട്ടത്. കണ്ണൂരില്‍നിന്ന് ഡീസല്‍ എന്‍ജിനെത്തിച്ച്‌ ഘടിപ്പിച്ച്‌ 6.35ന് മാവേലി യാത്ര തുടരുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം