ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ കുറ്റബോധം കൊണ്ട് എന്നോട് ആത്മഹത്യ ചെയ്തു പോകും

സ്വാതി ചന്ദ്ര

Loading...

സ്വാതി ചന്ദ്ര

കേരള ജനത ഒരു തോറ്റ ജനതയാണ്. പ്രബുദ്ധരാണ് കേരളീയർ, വിദ്യാസമ്പന്നരാണ്, പക്ഷെ അവർക്ക് വിശപ്പിന്റെ വില അറിയില്ല, പ്രണയത്തിന്റെ പരശുദ്ധതയെ കുറിച്ചു അറിവില്ല,പോഷകാഹാരത്തിന്റ കുറവ് മൂലം മരിക്കുന്ന (കൊല്ലുന്ന)നൂറു കണക്കിന് ചോര കുഞ്ഞുങ്ങളുടെ ജീവിക്കാൻ ഉള്ള അവകാശത്തെ കുറിച്ചു അറിവില്ല,പൊള്ളയായ രാഷ്ട്രീയത്തിന്റെ പേരിൽ വിറകു വെട്ടിക്കീറുന്നത് പോലെ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും അറിയില്ല, അറിയുന്നത് ഇതാണ് മുഷിഞ്ഞ വേഷങ്ങൾ കാണുമ്പോൾ കല്ലെടുത്തെറിയാനും തല്ലി കൊല്ലാനും,മറ്റുള്ളവന്റെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കാനും,കറുത്തവനെ ആട്ടിയോടിക്കാനും.

 

വയറു നിറയെ ജങ്ക് ഫുഡ് കഴിച്ചു പല്ലിനിടേൽ കേറിയപ്പോ കഴപ്പ് തീർക്കാൻ അരിയും മുളക് പൊടീം മോഷ്ടിച്ചവൻ ആയിരുന്നില്ല മധു. തലക്ക് വെളിവില്ലാതെ(മനോരോഗി ആണെങ്കിലും) ആരെയും ഉപദ്രവിച്ചിട്ടുമില്ല.  എന്നിട്ടും കറുത്തു , മുഷിഞ്ഞ ആദിവാസിയായ ആ മനുഷ്യൻ ക്രൂരമായി കൊലചെയ്യപ്പെട്ടുവെങ്കിൽ അതൊരു കൈയബദ്ധം അല്ല .

കൃത്യമായ രാഷ്ട്രീയം അതിലുണ്ട് .പാർട്ടി പൊളിറ്റിക്സ് നെ കുറിച്ചു മാത്രം സംസാരിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് അതിന്റെ ഭീകരത മനസിലാകണം എന്നില്ല.  അധി വൈകാരികമായ ഒരു മാപ്പ് പറച്ചിലിൽ തീർന്നുന്നതല്ല മധുവിനോട് പ്രബുദ്ധ ജനത കാണിച്ച ക്രൂരത.

നിങ്ങൾക്ക് എങ്ങിനെ കൊല്ലാൻ കഴിഞ്ഞു എന്ന് ഞാൻ ചോദിക്കില്ല കാരണം ഏതിന്റെ പേരിലായാലും കൊന്നു ശീലമുള്ളവർ തന്നെയാണ് സദാചാര,സവർണ്ണ മലയാളികൾ. താൻ കൂട്ടു നിന്ന് ഒരു കൊല ചെയ്യാൻ പോകുന്നു എന്നിരിക്കെ ആ സമയം ആത്മരതി കൊണ്ട് സെൽഫി എടുത്തു തന്റെ വീര ചോദനകളെ തൃപ്തിപ്പെടുത്തിയ ഒരു മനുഷ്യന്റെ ഫോട്ടോ കണ്ടിരുന്നു ഹിറ്റ്‌ലർ മൈൻഡ് നു ഉടമ.

എത്ര ആവേശത്തോടെ ആയിരിക്കും അയാൾ ആ സെൽഫി ആഘോഷിച്ചിട്ടുണ്ടാവുക  അക്ഷരാർത്ഥത്തിൽ നിങ്ങൾ ഉരുക്കു മനുഷ്യൻ തന്നെ നിങ്ങൾക്ക് ഒരുപാട് ലൈക്കുകൾ കിട്ടട്ടെ. ഉത്തരേധ്യയിൽ മാത്രമാണ് ഫാസിസം നടമാടുന്നത് എന്ന് വിശ്വസിക്കുകയും അതിനെതിരെ വികരാധീനരാകുന്നതും അതേ അളവ് കോലിൽ മറ്റു പ്രശ്നങ്ങളെ വിലയുരുത്തുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ഇതാധ്യമായല്ലല്ലോ അത് തുടരും എന്നു തന്നെ വിശ്വസിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പരാമർശത്തെ വിമർശിച്ചു അഭിപ്രായം രേഖപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തുകയും , വെർബൽ ഹറാസിങ് നടത്തുന്നവരോടും അദ്ദേഹത്തിന്റെ സഹായമനസ്‌കതയെയും  സ്റ്റാര്‍ ഡോമിനെയും ധീ രമായി കൊട്ടിഘോഷിക്കുന്ന മലയാളി സവർണ്ണ,സദാചാര ബോധമുള്ള കൊലപാതകരോടും യാതൊരു ഉളുപ്പും ഇല്ലാത്ത അതിന്റെ സംരക്ഷകരോടും ആണ് ഇനി പറയാൻ ഉള്ളത് .

ഞാനടക്കം എല്ലാ മലയാളികളുടെയും ബോധം കപട സദാചാരത്തിന്റെയും സവർണ്ണ ആധിപത്യതിന്റേതുമാണ് അത് ബ്രാഹ്മണന്റെയും നായരുടെയും കീഴിലാണ് ദളിദർ,ആദിവാസികൾ എന്നു പഠിപ്പിക്കുന്നു അതു മനുഷ്യരെ ജാത്യാടിസ്ഥാനത്തിൽ രണ്ടു ചേരികൾ ആക്കി മാറ്റുന്നു തമ്മിൽ തല്ലിക്കുന്നു.

ഭരണകൂടമകട്ടെ കൊലപാതക സംരക്ഷരും സവർണ്ണ മൂല്യ ബോധത്തിന്റെ സൂക്ഷിപ്പുകാരുമായി തുടരുന്നു നിങ്ങൾ അവന്റെ അവകാശം സംരക്ഷിക്കാതിരുന്നത് ഒന്നു കൊണ്ടു മാത്രമാണ് അവനു മുഴു പട്ടിണിയിൽ ജീവൻ വെടിയേണ്ടി വന്നത്.

ശരിണ് അവൻ കറുത്തിട്ടാണ്,മുഷിഞ്ഞിട്ടുമാണ് പക്ഷെ അവന്റെ കയ്യിൽ ബീഫ് ഉണ്ടായിരുന്നില്ലല്ലോ, അവൻ നിങ്ങളുടെ രാഷ്ട്രീയത്തെ നീതി ബോധത്തെ വിമർശിച്ചിരുന്നില്ലല്ലോ,അവന്റെ കൂടെ കാമുകി ഉണ്ടായിരുന്നില്ലല്ലോ, അവൻ നിങ്ങളുടെ ജാതി മത ബോധത്തെ വ്രണപ്പെടുത്തിയിരുന്നില്ലല്ലോ പിന്നെ എന്തിനു? വ്യക്തമാണ് എല്ലാ തരം സവർണ്ണ പ്രിവിലേജ് കളോടും ജീവിക്കുന്ന നിങ്ങൾക്ക് ആ കറുത്തു മുഷിച്ച മനുഷ്യനെ കണ്ടപ്പോൾ നിങ്ങളുടെ ഉള്ളിലുള്ള ബ്രഹ്മണിക്കൽ ആശയോദ്ധാരണം  ഉണ്ടായിക്കാണും.

പിന്നെ മാവോയിസ്റ്റുകളുടെ സഹായി കൂടെ ആണെങ്കിൽ(ആരോപണം) ഉറപ്പായും അവൻ ചാവേണ്ടവൻ തന്നെ അവൻ കറുത്തിട്ടല്ലേ മുഷിഞ്ഞിട്ടല്ലേ ആരും ചോദിക്കില്ലല്ലോ ഇടിച്ചു അവന്റെ ഉന്തിയ നെഞ്ചുങ്കൂട് കണ്ടപ്പോഴും അവസാനമായി ഒരു തുള്ളി വെള്ളം കൊടുക്കാൻ നിങ്ങൾക്ക് തോന്നിയില്ലല്ലോ ആദ്യം നിങ്ങൾ അവരുടെ വിഭവങ്ങൾ കട്ടെടുത്തു പിന്നെ അവരെ കാടടച്ചു പിണ്ഡം വച്ചു, ഇപ്പൊ പട്ടിണിയിലും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ,അവകാശത്തെ നിഷേധിക്കുന്നു .

എല്ലാം കയ്യടക്കി നിങ്ങൾ തന്നെ ജയിച്ചു , പക്ഷെ മനുഷ്യത്വം മുഴുവനായും വറ്റിയിട്ടില്ലാത്തവർ ഒന്നിച്ചു ചേരും പ്രതിഷേധിക്കും അതിനിനി ഒരു ജീവന്റെ വില കൂടി വേണമെങ്കിൽ ഞാൻ തയ്യാറാണ് . . ഇതു ഒരിക്കലും വൈകാരികതയുടെ പുറത്തുള്ള പ്രതികരണം അല്ല ഇതെന്റെ നിലപാടാണ് . . ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ കുറ്റബോധം കൊണ്ട് എന്നോട് ആത്മഹത്യ ചെയ്തു പോകും .

ഈ ജനാധിപത്യ വ്യവസ്ഥിതിയിൽ ഇനിയും മധുമാർ ഉണ്ടാവാൻ പാടില്ല  . അതിനു നമ്മൾ പൊതു ബോധത്തെയും,ഭരണകൂടത്തെയും ഇവിടുത്തെ ദുഷിച്ച ജാതിവ്യവസ്ഥയെയും നിരന്തരം വിചാരണ ചെയ്യുക തന്നെ വേണം ആദിവാസികൾക്ക് ആദിവാസിയായും മുസ്ലീം നു മുസ്ലിം ആയും തന്നെ ഇവിടെ ജീവിക്കണം .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം