മന്ത്രിയുടെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മന്ത്രി മാത്യു ടി. തോമസിന്‍റെ ഗണ്‍മാനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി സുജിത്താണ് (27) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കലിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സർവീസ് തോക്ക് ഉപയോഗിച്ച് സുജിത്ത് ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൈയിലെ ഞരമ്പ്‌ മുറിച്ച നിലയിലുമാണ്. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. കഴിഞ്ഞ രണ്ടു വർഷമായി സുജിത്ത് മന്ത്രിയുടെ ഗണ്‍മാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം