ഫെയ്സ്ബുക്ക് ഉപയോഗിച്ച് കഞ്ചാവ് വില്‍പന; കോഴിക്കോട് സ്വദേശി പിടിയില്‍

Loading...

hashidകോഴിക്കോട്:  ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയായ  കോഴിക്കോട് സ്വദേശി പിടിയിലായി. താമരശ്ശേരി സ്വദേശി വി കെ ഹാഷിദാണ് പിടിയിലായത്. കഞ്ചാവ് കൈക്കലാക്കിയ ശേഷം ഫേസ്ബുക്കിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായിരുന്നു ഇയാളുള്‍പ്പെടുന്ന സംഘത്തിന്റെ രീതി.

താമരശ്ശേരി മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യപകമാണെന്ന് കണ്ടെത്തിയതിനെ തുര്‍ന്ന് എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ പോലും കഞ്ചാവ് വില്‍പനയ്‍ക്കു ഇരകളെ കണ്ടെത്താന്‍ ഉപയോഗിക്കുന്നതായി അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്നാണ് താമരശ്ശേരി കോളിക്കല്‍ ആര്യംകുളം സ്വദേശി വി കെ ഹാഷിദ് പിടിയിലായത്. ഇയാളില്‍ നിന്ന്, വില്‍പനയ്‍ക്കായി സൂക്ഷിച്ച 25 പൊതി കഞ്ചാവും ഒരു ബൈക്കും പിടിച്ചെടുത്തു. ഹാഷിദിന്റെ ഫേസ്ബുക്ക് പേജില്‍, കഞ്ചാവ് ഉപയോഗിക്കുന്ന ആധുനിക രീതികളെ പരിചയപ്പെടുത്തിയതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായി.

കൊച്ചിയില്‍ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്നാണ് പ്രതിയില്‍ നിന്നു ലഭിച്ച സൂചന. ഹാഷിദില്‍ നിന്നു കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്ന ചിലരെ താമരശ്ശേരി എക്‌സൈസ് സംഘം കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തു. ഇവരില്‍ കൂടുതലും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ്. ഹാഷിദിനെ താമരശ്ശേരി കോടതി 14 ദിവസത്തേയ്‍ക്കു റിമാന്‍ഡ് ചെയ്‍തിട്ടുണ്ട്.

Loading...