മരിയ ഷറപ്പോവ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചു

Loading...

പാരിസ് : അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മരിയ ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചു. തന്‍റെ 32ആം വയസില്‍ ആണ് അവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2020 ഓസ്ട്രേലിയന്‍ ഓപ്പണിലാണ് അവസാനമായി കളിച്ചത്, ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്താവുകയും ചെയ്തിരുന്നു.

വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ ക്‌സ്‌ക്ലൂസീവ് ആര്‍ട്ടിക്കിളിലൂടെയാണ് താരം വിരമിക്കുമാകയാണെന് ലോകം അരിഞ്ഞത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘ടെന്നീസ് – ഞാന്‍ വിട പറയുന്നു, ‘എന്റെ ജീവിതം ടെന്നീസിന് നല്‍കി, ടെന്നീസ് എനിക്ക് ഒരു ജീവിതം നല്‍കി,’ എന്നെഴുതിയാണ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നത്.2016 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മയക്കുമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിന് 15 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. 

വിലക്കിന് ശേഷം തിരിച്ചെത്തിയ താരത്തിന് പിന്നീട് തിളങ്ങാന്‍ ആയിട്ടില്ല. ലോക ഒന്നാം നമ്ബര്‍ താരമായി വളര്‍ന്ന റഷ്യന്‍ താരം നിലവില്‍ 373-ാം റാങ്കിലാണ്.

2004-ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോഡും ആന്‍ അവര്‍ നേടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം