വയനാട്ടില്‍ തോക്കുകളേന്തി മാവോയിസ്ററ് പ്രകടനം

Loading...

കല്‍പറ്റ: തലപ്പുഴയില്‍ പട്ടാപ്പകല്‍ മാവോയിസ്റ്റ് പ്രകടനം.മൂന്ന് സ്ത്രീകളുള്‍പ്പെട ഏഴുപേരടങ്ങുന്ന സംഗമാണ് മാനന്തവാടി കമ്ബമലയില്‍ പ്രകടനം നടത്തിയത്.ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം.

തോക്കുകളേന്തി മുദ്രാവാക്യം വിളിച്ച്‌ പ്രകടനം നടത്തിയ ഇവര്‍ മാവോയിസ്റ് പോസ്റ്ററുകള്‍ പതിക്കുകയും നാട്ടുകാരോട് സംസാരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

കമ്ബമലയിലെ തൊഴിലാളികള്‍ ശ്രീലങ്കക്കാരല്ലെന്നും പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പു നല്‍കുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ പൗരത്വ നിയമഭേദഗതിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങളെ പിന്തുണക്കുന്നുവെന്നും പോസറ്ററില്‍ പറയുന്നു.

സിപിഎം മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും തിരച്ചില്‍ തുടങ്ങി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം