നിലമ്പൂരിലെ ആദിവാസി കോളനിയിലെത്തി മാവോയിസ്റ്റുകൾ ക്ലാസ്സെടുത്തു

Loading...

നിലമ്പൂർ: മലപ്പുറം നിലമ്പൂരിന് സമീപം വാണിയംപുഴ ആദിവാസി കോളനിയിൽ മാവോയിസ്റ്റുകളെത്തി. നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് വാണിയംപുഴ കോളനിയില്‍ എത്തിയത്. ഇന്നലെ രാത്രി എട്ട് മണിക്ക് എത്തിയ സംഘം ഒരു മണിക്കൂറോളം കോളനിയില്‍ ചെലവിട്ടു.

കോളനിയില്‍ ഉള്ളവരെയെല്ലാം വിളിച്ചു കൂട്ടി ഒരു മണിക്കൂറോളം ഇവര്‍ ആദിവാസികള്‍ക്ക് ക്ലാസ്സെടുത്തു. വിക്രം ഗൗഡ, സന്തോഷ് , ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ് കോളനിയില്‍ എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം ഏഴാം തീയതി വാണിയംപുഴക്ക് സമീപമുള്ള മേലേ മുണ്ടേരിയിലും ഇതേസംഘം എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

Loading...