കണ്ണൂരില്‍ വീണ്ടും മാവോയിസ്റ്റില്‍ സംഘം

Loading...

കണ്ണൂർ : അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.

‘ഓപ്പറേഷൻ ‘സമാധാൻ’ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റർ നഗരത്തിൽ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം തോക്കേന്തിയ ആറംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം