സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പരിഹസിച്ചവര്‍ നിരവധി; അടിപൊളി മറുപടിയുമായി ഗ്രേസ് ആന്റണി

Loading...

താന്‍ സിനിമാ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി ഗ്രേസ് ആന്റണി. സിനിമ തന്റെ ഒരു സ്വപ്‌നമായിരുന്നെന്നും ഒരു നടിയാവണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ പരിഹസിച്ചവര്‍ നിരവധിയായിരുന്നെന്നും താരം പറയുന്നു.

ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗ്രേസിന്റെ സിനിമാഅരങ്ങേറ്റം. കുമ്ബളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ഭാര്യ സിമിയായി എത്തിയ ഗ്രേസ് പിന്നീട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോള്‍ മികച്ച സ്വഭാവ നടിക്കുള്ള മൂവി സ്ട്രീറ്റിന്റെ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തനിക്ക് കിട്ടിയ ഈ അവാര്‍ഡ് തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് ഗ്രേസ് പറഞ്ഞു. ഹലാല്‍ ലവ് സ്റ്റോറി, അജു വര്‍ഗ്ഗീസ് നായകവേഷത്തിലെത്തുന്ന സാജന്‍ ബേക്കറി എന്നിവയാണ് ഗ്രേസ് ആന്റണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം