Categories
Kannur

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും

കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല.

അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്റെ നേതൃത്വത്തിലായിരുന്നു മൻസൂർ വധക്കേസ് അന്വേഷിച്ചുവന്നത്.

ഇസ്മയിൽ സിപിഐഎമ്മിന്റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി.

ഇതോടെ അന്വേഷണ സംഘത്തെ മാറ്റാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി.

കേസിലെ മറ്റൊരു പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mansoor murder case to be probed by new team of crime branch

NEWS ROUND UP