Categories
കേരളം

മന്‍സൂര്‍ വധം ; എറിഞ്ഞത് ഐസ്‌ക്രീം ബോംബ്

കണ്ണൂര്‍ : പുല്ലൂക്കരയ്ക്കടുത്തി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തെളിവുകള്‍ ശേഖരിച്ചുതുടങ്ങി.
എറിഞ്ഞത് ഐസ്‌ക്രീം ബോംബ്     എന്ന് സൂചന.
അറസ്റ്റിലായ പ്രതികളില്‍നിന്ന് കൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവരെക്കുറിച്ചും നടന്ന സംഭവത്തെക്കുറിച്ചും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവുശേഖരണം.
മൊബൈല്‍കോള്‍ വിവരങ്ങള്‍ (സി.ഡി.ആര്‍.), ഫൊറന്‍സിക് തെളിവുകള്‍ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മുന്‍പ് അന്വേഷണം നടത്തിയ ലോക്കല്‍ പോലീസ് സംഘത്തില്‍നിന്ന് കേസിന്റെ രേഖകള്‍ ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങി.
മറ്റു പ്രതികളെക്കുറിച്ച് വ്യക്തതയുള്ളതിനാല്‍ അവരെ പിടികൂടുന്നത് പ്രയാസകരമല്ലെന്ന് സംഘം കരുതുന്നു.
എല്ലാവരെയും അറസ്റ്റുചെയ്തശേഷം ഒന്നിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് ആലോചിക്കുന്നത്.
ബൂത്തിലെ തര്‍ക്കം കൊലയിലേക്കു നയിച്ചെന്ന് മൊഴിയും പൊലീസിന് ലഭിച്ചു.
ഉച്ചയ്ക്കുണ്ടായ അടിപിടിയില്‍ സ്വരൂപ് എന്ന സി.പി.എം. പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ധ്യയ്ക്ക് ഇതിനു പ്രതികാരംചെയ്യാന്‍ നോക്കിനടക്കുകയായിരുന്നു.
മുസ്ലിംലീഗ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരെ തിരഞ്ഞ് നടക്കുമ്പോഴാണ് മന്‍സൂറിന്റെ സഹോദരന്‍ മൊഹസിന്‍ ബൈക്കില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പേരുചോദിച്ച് അടി തുടങ്ങുമ്പോഴേക്ക്
പരിസരങ്ങളില്‍നിന്ന് ആളുകളെത്തി.
കൂട്ട അടിയായി.
ആദ്യം പിടിയിലായ പ്രതി കെ.കെ. ഷിനോസ് ഷര്‍ട്ടിനുള്ളില്‍ പിന്‍ഭാഗത്ത് വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കത്തി ഒളിപ്പിച്ചിരുന്നു.
പിടിവലിയില്‍ ഇത് താഴെവീണു.
കൂടുതല്‍പേര്‍ ആക്രമിക്കാന്‍ വരുന്നതുകണ്ട് മന്‍സൂര്‍ ചെന്നപ്പോഴാണ് ബോംബേറുണ്ടായത്.
എറിഞ്ഞത് ഐസ്‌ക്രീം ബോളില്‍ നിര്‍മിച്ച ബോംബായിരുന്നു.
ശബ്ദംകേട്ട് ആളുകള്‍ ഓടിക്കൂടി.
മന്‍സൂറിനെ ആശുപത്രിയിലേക്കു മാറ്റി.
പ്രതികള്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും പോലീസ്
ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല.
പെട്ടെന്നുള്ള പ്രതികരണത്തിനപ്പുറം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുന്നുണ്ട്.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The collection of evidence is based on information obtained from the arrested defendants about the other participants and the incident

NEWS ROUND UP