നടി ഭാവനയുടെ ജന്‍മദിനമാണിന്ന്; മഞ്ജു വാര്യര്‍ നല്‍കിയ പിറന്നാള്‍ സന്ദേശം ഇതായിരുന്നു

Loading...

മലയാളികളുടെ പ്രിയ നടി ഭാവനയുടെ ജന്‍മദിനമാണിന്ന്. സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍
വളരെ രസകരമായ കുറിപ്പാണ് മഞ്ജു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

ഒറ്റ നോട്ടത്തില്‍ വായിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകുകയില്ല. ചുരുക്കത്തില്‍ ഭാവനയെ താന്‍ ഒരുപാട് സ്‌നേഹിക്കുന്നുവെന്ന് മഞ്ജു പറയുകയാണ്. ഭാവനക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഭാവന. കന്നട ചിത്രം 99 ലൂടെയാണ് ഭാവനയുടെ മടങ്ങിവരവ്. തമിഴ് ചിത്രം 96 ന്റെ റീമേക്കാണിത്. വിജയ് സേതുപതി, തൃഷ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ 96 വളരെ ശ്രദ്ധ നേടിയ ചിത്രമാണ്.

കഴിഞ്ഞ വര്‍ഷമായിരുന്നു ഭാവനയുടെ വിവാഹം. കന്നട സിനിമ നിര്‍മാതാവായ നവീന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷം ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഭാവന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം