മല കയറാതെ മഞ്ജു….പമ്പയിൽ നിന്ന് മടങ്ങി

പമ്പ: ശബരിമല സന്ദർശനത്തിനെത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശിയായ മഞ്ജു പമ്പയിൽ നിന്ന് മടങ്ങി. സന്നിധാനത്തേക്ക് ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു പമ്പയിൽ നിന്ന് മടങ്ങിയത്. സന്നിധാനത്തേക്ക് പോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു.

പമ്പ പൊലീസ് സ്റ്റേഷനിൽ ആയിരുന്ന മഞ്ജുവിന് നിലവിലെ സാഹചര്യങ്ങൾ പൊലീസ് വിശദീകരിച്ച് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് കാര്യങ്ങൾ മനസിലാക്കി മഞ്ജു മടങ്ങിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് മഞ്ജുവിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല.

അതേസമയം, ഇന്ന് സന്നിധാനത്തേക്ക് പോകാൻ സുരക്ഷ നൽകില്ലെന്ന് പൊലീസ് മഞ്ജുവിനെ അറിയിച്ചിരുന്നു. കനത്ത മഴയും ക്രിമിനൽ കേസ് പശ്ചാത്തലവും ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.

ശബരിമല ദർശനത്തിനായി ഇന്ന് ഉച്ചയോടെയാണ് ഇരുമുടിക്കെട്ടുമായി യുവതി പമ്പയിലെത്തിയത്. ദര്‍ശനത്തിന് സര്‍ക്കാര്‍ സൌകര്യം ഒരുക്കണമെന്ന് മഞ്ജു ആവശ്യപ്പെട്ടിരുന്നു. ദളിത് മഹിളാ ഫെഡറേഷന്‍ നേതാവാണ് മഞ്ജു. 2010ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ചിരുന്നു.

Loading...