താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റ്’ മഞ്ചേശ്വരത്ത് സ്വന്തം സ്ഥാനാര്‍ഥി എല്‍ഡിഎഫിനെ വെട്ടിലാക്കുന്നത് ഇങ്ങനെ…

Loading...

മഞ്ചേശ്വരം:  മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങി എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ. കഴിഞ്ഞ ദിവസമാണ് ശങ്കര്‍ റൈ അനുഗ്രഹം വാങ്ങിയത്. ഈ സംഭവം ബി.ജെ.പിയുമായുള്ള സി.പി.ഐ.എം വോട്ട് കച്ചവടത്തിന്റെ ഭാഗമായാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

കാസര്‍ഗോഡ് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിക്കിടെയായിരുന്നു ശങ്കര്‍ റൈ രവീശ തന്ത്രിയില്‍ നിന്ന് അനുഗ്രഹം വാങ്ങിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശതന്ത്രിയുടെ വലതുകൈ പിടിച്ച് ശങ്കര്‍ റൈ സ്വന്തം നെറുകയില്‍ വെയ്ക്കുകയായിരുന്നു.

എന്നാല്‍ അനുഗ്രഹം വാങ്ങിയത് തന്ത്രിയോടാണെന്നും താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നുമാണ് ശങ്കര്‍ റൈയുടെ പ്രതികരണം. ശങ്കര്‍ റൈ കമ്മ്യൂണിസ്റ്റ് വേഷമിട്ട സംഘപരിവാറുകാരനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഈ സംഭവത്തെ മുന്‍നിര്‍ത്തി പ്രചരണം ശക്തമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

നേരത്തേ ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തെ ന്യായീകരിച്ചുള്ള ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന ബിജെപി സിപിഎമ്മിനെതിരേ ഉപയോഗിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം