കോടിയേരിക്കെതിരെ മാണി സി കാപ്പന്റെ മൊഴി : രേഖകള്‍ പുറത്തുവിട്ടു ഷിബു ബേബി ജോണ്‍

Loading...

കൊല്ലം:  കണ്ണൂർ വിമാനത്താവളം സംബന്ധിച്ച വിഷയത്തിൽ, പാലായിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ നേരത്തേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിക്കും എതിരെ സിബിഐയ്ക്കു നൽകിയ മൊഴിയുടെ രേഖകൾ ആർഎസ്പി നേതാവ് ഷിബു ബേബിജോൺ പുറത്തുവിട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണു ഷിബു ബേബിജോൺ സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടാവുന്ന ആരോപണവുമായി രംഗത്തുവന്നത്.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടു കോടിയേരിക്കും മകനും മുംബൈ മലയാളി ദിനേശ് മേനോൻ പണം നൽകിയെന്നു സൂചിപ്പിക്കുന്ന മാണി സി. കാപ്പന്റെ നിർണായക മൊഴിയുടെ പകർപ്പാണു ഷിബു ബേബിജോൺ പുറത്തുവിട്ടത്.

ഷിബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…………….

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി…

Shibu Babyjohn ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ಅಕ್ಟೋಬರ್ 2, 2019

Loading...