Categories
politics

പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാണി സി കാപ്പൻ .

കോട്ടയം : പാലാ സീറ്റിൽ ജോസ് കെ മണി ബലം പിടിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പാലാ എം എൽഎ മാണി സി കാപ്പൻ .

സീറ്റുകൾ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

ബാക്കി കാര്യങ്ങളിൽ എൻസിപി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഇടതു മുന്നണിയിൽ വിശ്വാസമെന്നും മാണി സി കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായെങ്കിലും പാലാ സീറ്റ് സംബന്ധിച്ച് തീരുമാനമൊന്നും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ‘പാലാ’യിൽ വിട്ടുവീഴ്ചയില്ലെന്നാണ് മാണി സി കാപ്പൻ ആവർത്തിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mani C Kappan said that Jose K. Mani has said that he will not hold power in the Pala seat.