Categories
crime

മാനസയുടെ കൊലപാതകം : രഖിൽ ഉപയോഗിച്ചത് പഴയ പിസ്റ്റളെന്ന് കണ്ടെത്തൽ

കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനി മാനസയെ രഖിൽ കൊലപ്പെടുത്തിയത് പഴയ പിസ്റ്റൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തൽ.

തോക്കിന്റെ ഉറവിടം സംബന്ധിച്ച് നിലവിൽ സൂചനയില്ല.

തോക്ക് പണം നൽകി വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് നിഗമനം.

അടുത്തകാലത്ത് രഖിൽ നടത്തിയ അന്തർസംസ്ഥാന യാത്രകളടക്കം പൊലീസ് പരിശോധിക്കുകയാണ്.

അതേസമയം, കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്ത് തുടങ്ങി.

മാനസയുടെ കോളജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

രഖിൽ എപ്പോഴും നലകാര്യങ്ങൾ മാത്രം പറയുന്ന ആൾ ആയിരുന്നുവെന്ന് ഇന്ദിരഗാന്ധി ദന്തൽ കോളജ് വിദ്യാർത്ഥികൾ പറഞ്ഞു. പൊലീസിനാണ് മൊഴി നൽകിയത്.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ജൂലൈ 30നാണ്. 24 വയസായിരുന്നു.

കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.

രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്.

വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ കാര്യങ്ങൾ സ്ഥിരീകരിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Manasa's murder: Discovery of an old pistol used by Rakhil

NEWS ROUND UP