ചായ ചൂടാക്കി നല്‍കാത്തതിന് അമ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

Loading...

ഇരിങ്ങാലക്കുട: ചായ ചൂടാക്കി നൽകാതിരുന്നതിന് അമ്മയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച മകൻ അറസ്റ്റിൽ. വെസ്റ്റ് കോമ്പാറ സ്വദേശി കയ്പ്പുള്ളി വീട്ടിൽ ലീലയ്ക്കാണ്(57) പൊള്ളലേറ്റത്. മകന്‍ വിഷ്ണു(23)വിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിഷുദിനത്തിൽ രാവിലെ 11 നാണ് സംഭവം.

പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം വൈകീട്ട് തണുത്ത ചായ കുടിക്കാന്‍ കൊടുത്തതുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. പെട്ടെന്ന് പ്രകോപിതനായ വിഷ്ണു ” നിന്നെ ഇപ്പോ കാണിച്ചുതരാമെന്ന് ” പറഞ്ഞ് അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്ത് അമ്മ ലീലയുടെ തലവഴി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

നേരത്തെ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഒരു കണ്ണിന് കാഴ്ച്ചക്കുറവുള്ള ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്നക്കാരനും മയക്കുമരുന്നിനടിമയുമാണെന്ന് ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു. വീട്ടില്‍ അമ്മയും മകനും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ മകൻ വിഷ്ണുവിനെ അറസ്റ്റ് ചെയ്തു.

Loading...