ഫോണ്‍ വിളച്ചപ്പോള്‍ എടുത്തില്ല; വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Loading...

കൊട്ടാരക്കര: ഫോണ്‍ വിളച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് കെലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് ആറസ്റ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിന് രാവിലെയാണ് സംഭവം.

സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മില്‍ കുറച്ച്‌ നാളായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ആയി ഫേണ്‍ വിളിക്കുമ്ബോള്‍ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്‌സയിലാണ്.

സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പേയിരുന്നു. മുമ്ബും പ്രതിയുടെ പേരില്‍ സമാനമായ സാഹചര്യത്തില്‍ കേസ് എടുത്തിട്ടുണ്ട്. കൂടാതെ അടിപിടി കേസുകളിലും പ്രതിയാണ് ബിനു. കൊട്ടാരക്കര പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം