പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമം; തീ കൊളുത്തിയ ആള്‍ മരിച്ചു

Loading...

പാലക്കാട്: താമസ സ്ഥലത്തു നിന്നു കുടിയിറക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്തു തീ കൊളുത്തിയ ആള്‍ മരിച്ചു. വണ്ണാമട വെള്ളാരങ്കല്‍മേട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി രാജനാണു (65) മരിച്ചത്. ജല വകുപ്പിന്റെ പുറമ്ബോക്കില്‍ ഷെഡ് കെട്ടി താമസിക്കുന്നതായി ചൂണ്ടിക്കാട്ടി ഡിസംബര്‍ 30നാണ് ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനിടെ രാജന്‍ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചു.

തൃശൂര്‍ വല്ലച്ചിറയിലാണു രാജന്റെ കുടുംബം. മകള്‍ കരുണയുടെ ഭര്‍ത്താവ് ശെല്‍വരാജിന്റെ വീട് വെള്ളാരങ്കല്‍മേട്ടിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പു ശെല്‍വരാജ് മരിച്ചതോടെയാണു രാജന്‍ മകളുടെ വീടിനു സമീപത്തു താമസമാക്കിയത്. ശെല്‍വരാജിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വില കൊടുത്തു വാങ്ങിയാണു ഷെഡ് കെട്ടിയതെന്നും അതിനു രേഖകള്‍ കിട്ടിയില്ലെന്നും കരുണ പറഞ്ഞിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രേഖകള്‍ പ്രകാരം രാജന്‍ താമസിച്ചിരുന്നതുള്‍പ്പെടെയുള്ള സ്ഥലം പുറമ്ബോക്കില്‍പ്പെട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല തവണ നോട്ടീസ് നല്‍കിയിട്ടും ഒഴിയാത്തതിനെ തുടര്‍ന്നാണു പൊലീസിന്റെ സഹായത്തോടെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓമനയാണു രാജന്റെ ഭാര്യ. മകന്‍: ഉണ്ണിക്കൃഷ്ണന്‍. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു രാവിലെ ഇരിങ്ങാലക്കുടയിലെ ശ്മശാനത്തില്‍ സംസ്കാരം നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം