മനുഷ്യമഹാശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം

Loading...

കൊല്ലം : എല്‍ഡിഎഫിന്‍റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. വന്ദേമാതരം എന്ന് വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്.

പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്.

കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇടതുകയ്യിലെ ഞരമ്പ് പൂര്‍ണ്ണമായും അറ്റുമാറിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അല്‍പ്പസമയത്തിനകം യുവാവിനെ എത്തിക്കും. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം  ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു.

കാസർകോട് മുതൽ കളിയിക്കാവിള വരെ തീര്‍ക്കുന്ന മനുഷ്യ മഹാശൃംഖലയില്‍ പ്രമുഖരടക്കം നിരവധി പേരാണ് അണിചേരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം