പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റില്‍

Loading...

കോഴിക്കോട്: പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ഷാഫി(23)യെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

അര്‍ധ രാത്രിയില്‍ കട്ടിപ്പാറ ഭാഗത്ത് കണ്ട യുവാവിനെ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. നാട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും കണ്‍പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു.

തുടര്‍ന്നാണ് താമരശ്ശേരി പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Loading...