കണ്ണൂരില്‍ എട്ടുവായ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Loading...

കണ്ണൂര്‍ : എട്ടുവയസുകാരിയായ നാടോടി ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍ രാമന്തളി സ്വദേശി രതീഷിനെയാണ് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. കര്‍ണാടകയില്‍ എത്തിയ നാടോടി സംഘത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പെണ്‍കുട്ടിയും കുടുംബവും രാമന്തളി കുന്നരുവില്‍ ടെന്റില്ലാണ് താമസിക്കുന്നത്. വഞ്ചിയില്‍ മീന്‍ പിടിച്ചു വിറ്റാണ് കുടുംബം ഉപജീവനം നടത്തുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി വീട്ടിലെത്തിയ സമയത്താണ് രതീഷ് എട്ടു വയസുകാരിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചത്.

ഭയന്നു നിലവിളിച്ചു കൊണ്ട് ഓടിയ കുട്ടി കൂടെയുള്ളവരോട് കാര്യം പറഞ്ഞു. കുട്ടിയുടെ വല്യച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പോലീസ് കേസ് എടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം