ജന്മദിന വസ്ത്രം ധരിച്ച്‌ കട്ടിലില്‍ കിടക്കാന്‍ ഭീഷണി; വടിവാള്‍ മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചു

Loading...

വീടു കുത്തിതുറന്ന് അകത്തുകയറി വടിവാള്‍ മുനയില്‍ നിര്‍ത്തി മുന്‍ കാമുകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിക്ക് ശിക്ഷ. 20 വയസ്സുകാരിയുടെ അസാധാരണമായ പെരുമാറ്റത്തിന് ചികിത്സ ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 20 വര്‍ഷത്തെ മനോരോഗ ചികിത്സയാണ് കോടതി വിധിച്ചത്.

ജൂണ്‍ 2018ലാണ് സംഭവം. അമേരിക്കയിലെ മൊണ്ടാന സ്വദേശിനിയായ സാമന്ത റേ മിയേഴ്‌സിനെയാണ് കോടതി ശിക്ഷിച്ചത്. മുന്‍ കാമുകന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ച്‌ കയറി പിന്നീട് പീഡിപ്പിച്ചു എന്ന കേസിലാണ് നടപടി.

വീട്ടില്‍ തിരിച്ചെത്തിയ കാമുകനെ വടിവാള്‍ മുനയില്‍ നിര്‍ത്തി 20കാരി പീഡിപ്പിച്ചുവെന്നാണ് കേസ്. ജന്മദിന വസ്ത്രം ധരിച്ച്‌ കട്ടിലില്‍ കിടക്കാന്‍ യുവാവിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മുന്‍ കാമുകനെ യുവതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് രേഖകള്‍ പറയുന്നത്. തനിക്ക് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ യുവതിക്ക് വഴങ്ങികൊടുക്കുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. ലൈംഗിക ബന്ധത്തിനിടെ, യുവാവിനെ കടിച്ചതിനും യുവതിക്ക് എതിരെ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

തുടര്‍ന്ന് വീടിന്റെ ഭിത്തി തകര്‍ക്കുകയും ബെഡില്‍ മൂത്രമൊഴിക്കുകയും ചെയ്തതായും കോടതി രേഖകളില്‍ പറയുന്നു. കേസിന്റെ തുടക്കത്തില്‍ ഭവനഭേദനം, മാരകായുധങ്ങള്‍ ഉപയോഗിക്കല്‍ അടക്കമുളള വകുപ്പുകള്‍ യുവതിക്ക് നേരെ ചുമത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച കുറ്റത്തിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസിന്റെ കസ്റ്റഡിയില്‍ സാമന്ത റേയെ വിട്ടത്. യുവതിക്ക് മാനസികാരോഗ്യത്തിന് മികച്ച ചികിത്സ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം