ട്രിപ്പിളടിക്കാൻ മമ്മൂട്ടി

Loading...

മ്മൂട്ടി നായകനായി മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍ക്ക് ഫിലിം ഫെയര്‍ അവാര്‍ഡിന് നോമിനേഷന്‍. ഫിലിം ഫെയറിന്‍റെ 66 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടന്‍റെ മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് നോമിനേഷന്‍ നേടിയിരിക്കുന്നത്.

ഖാലിദ് റഹ്മാന്‍റെ ഉണ്ട (മലയാളം), റാമിന്‍റെ പേരന്‍പ് (തമിഴ്), വൈ.എസ്.ആറിന്‍റെ ജീവിത കഥ പറയുന്ന യാത്ര (കന്നഡ) എന്നീ ചിത്രങ്ങളാണ് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

മമ്മൂട്ടി ചിത്രം ൈഷലോക്കിന്‍റെ സംവിധായകന്‍ അജയ് വാസുദേവാണ് ഫേസ്ബുക്കിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.

ഉണ്ട, പേരന്‍പ്, യാത്ര എന്നീ ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പ്രശംസകളും നിരൂപണവും നേടിയ ചിത്രങ്ങളാണ്. 50 വര്‍ഷം നീണ്ട സിനിമാ അഭിനയ കരിയറില്‍ 12 തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ മമ്മൂട്ടി നേടിയിട്ടുണ്ട്.

 

Posted by Ajai Vasudev on Thursday, November 14, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം