മമ്മൂട്ടിയോ മോഹന്‍ലാലോ ? കാണികളെ ഞെട്ടിച്ച് നടി പാര്‍വതി

Loading...

ഒരിടവേളയ്ക്കു ശേഷം നടി പാര്‍വതി മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഉയരെ. സിനിമ വലിയ വിജയമായതയോടെ ഇന്‍ഡസ്ട്രിയില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് നടി. മൈസ്‌റ്റോറി,കൂടെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടുനിന്ന പാര്‍വതി ഉയരെയിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയിരുന്നത്. സിനിമ ഇപ്പോഴും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ഉയരെയ്ക്ക് പിന്നാലെയാണ് നടിയുടെ വൈറസും റിലീസ് ചെയ്തിരുന്നത്. രണ്ട് ചിത്രങ്ങള്‍ അടുപ്പിച്ച്‌ വിജയമായതോടെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നടി. ഇതിനിടെ നടന്നൊരു അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് പാര്‍വതി നല്‍കിയ മറുപടി രസകരമായി മാറിയിരുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി സംസാരിച്ചിരുന്നത്.

പാര്‍വതിയെ പോലെ കഴിവുളള നായികമാരെ ആര്‍ക്കും മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്ന് ഓര്‍മ്മപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഉയരെ. പാര്‍വതിയുടെ അഭിനയം കൊണ്ടായിരുന്നു ഉയരെ എന്ന സിനിമ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മലയാളത്തില്‍ ഇപ്പോഴുളള നായികമാരില്‍ മുന്‍നിരയിലാണ് നടിയുടെ സ്ഥാനമെന്ന് കാണിച്ചുതന്ന ഒരു ചിത്രം കൂടിയായിരുന്നു ഇത്. ആസിഡ് ആക്രണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയായി ശ്രദ്ധേയ പ്രകടനം തന്നെ നടി ചിത്രത്തില്‍ കാഴ്ചവെച്ചു.

ഉയരെയും വൈറസും വിജയമായതോടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് പാര്‍വതി. അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ എന്ന് ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. എന്തുക്കൊണ്ട് എന്ന് തിരിച്ചു ചോദിക്കുകയും രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടും തിരഞ്ഞെടുക്കുന്നില്ലെന്ന് നടി പറയുകയായിരുന്നു. തുടര്‍ന്ന് മഞ്ജു വാര്യരോ നയന്‍താരയോ എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ എന്നായിരുന്നു പാര്‍വതി മറുപടി പറഞ്ഞത്.

മലയാള സിനിമയെ ബാധിച്ച പോസിറ്റീവ് വൈറസ് എന്താണെന്ന ചോദ്യത്തിന് ഡബ്യൂസിസി എന്നായിരുന്നു നടി മറുപടി നല്‍കിയത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു എന്ന കാരണത്താല്‍ അവസരം നിഷേധിക്കപ്പെട്ടാല്‍ താന്‍ അത്തരക്കാരുടെ സിനിമ വേണ്ടെന്ന് വെച്ചോളാമെന്നും പാര്‍വതി പറഞ്ഞു. താരസംഘടനയായ അമ്മയാണോ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ആണോ എന്ന ചോദ്യത്തിന് ഡബ്യൂസിസി എന്നാണ് പാര്‍വതി മറുപടി പറഞ്ഞത്.

 

സിനിമയെ അടക്കി വാഴുന്ന സംഘടനകള്‍ ഇന്‍ഡസ്ട്രിയിലെ ഒരു വൈറസാണെങ്കില്‍ ആ സംഘടനയില്‍ തന്നെ നിലനിന്നുകൊണ്ട് മാറ്റത്തിന് ശ്രമിക്കണമെന്നും പാര്‍വതി പറഞ്ഞു. താനിപ്പോഴും അമ്മ സംഘടനയില്‍ അംഗമാണെന്നും അഭിമുഖത്തില്‍ സംസാരിക്കവേ പാര്‍വതി വ്യക്തമാക്കി. അതേസമയം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന ചിത്രമാണ് പാര്‍വതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Loading...