‘കിടക്ക പങ്കിടാത്തതിനാല്‍ സിനിമയില്‍ തനിക് നഷ്ടമായ അവസരങ്ങള്‍ ഒരുപാടാണ്’;മനസ് തുറന്ന് മല്ലിക ഷെരാവത്ത്

ഒരു സമയത്ത് ഗ്ലാമര്‍ പ്രകടനം കൊണ്ട് ബോളിവുഡിനെ അടക്കിഭരിച്ച റാണിയായിരുന്നു മല്ലിക ഷെരാവത്ത്. 2003 മുതല്‍ ബോളിവുഡിലെ സജീവ സാന്നിധ്യമായ മല്ലികയ്ക്ക് ഇപ്പോള്‍ ബോളിവുഡില്‍ അധികം ഡിമാന്‍ഡില്ല.

സണ്ണി ലിയോണിനെപ്പോലെയുള്ള പുതുതാരങ്ങളുടെ കടന്നു കയറ്റം മല്ലികയെ പിന്നോട്ടടിച്ചു. എന്നാല്‍ തനിക്ക് വിനയായത് പുതിയ താരങ്ങളുടെ രംഗപ്രവേശം മാത്രമല്ലെന്ന് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക തുറന്നു പറഞ്ഞു.

കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തന്നെയും വേട്ടയാടിയിട്ടുണ്ടെന്നാണ് നടിയുടെ തുറന്നു പറച്ചില്‍. നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം ശരീരം പങ്കിടാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് മല്ലിക ഷെരാവത് പറയുന്നു.

ചെറിയ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തകാരിയാണെന്ന് മുദ്രകുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. മല്ലിക തുറന്നടിക്കുന്നു.

നിനക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ ഞങ്ങളുമൊത്ത് സ്വകാര്യതയില്‍ ശരീരം പങ്കിടുന്നതില്‍ എന്താണ് തടസമെന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്. ശരീരം നല്‍കാത്തതിനാല്‍ അവസരങ്ങള്‍ നിഷേധിച്ചവരുണ്ട്.

ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീയോട് അമിത സ്വാതന്ത്രമെടുക്കാമല്ലോ എന്ന മനോഭാവത്തോടെ അടുത്ത് ഇടപഴകാന്‍ സംവിധായകരും നായകനടന്‍മാരും ശ്രമിച്ചിട്ടുണ്ട്. നിനക്ക് എന്തു കൊണ്ട് എന്നോട് അടുത്ത് ഇടപഴകാന്‍ കഴിയുന്നില്ലെന്ന് ചോദിച്ചവരുണ്ട്. മല്ലിക പറയുന്നു.

കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു മൂലം തനിക്ക് നഷ്ടമായ അവസരങ്ങളുടെ കണക്കുകള്‍ വലുതാണെന്ന് മല്ലിക പറയുന്നു. സ്ത്രീയെ ഈ സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണിത്.

ശരീരം വിറ്റ് താരമാകാന്‍ എന്നെ കിട്ടില്ലായിരുന്നു. കഷ്ടപ്പാടുകളോട് പടവെട്ടിയാണ് ഞാന്‍ ഇവിടെ എത്തിയത്. എന്റെ പോരാട്ടമോ പ്രയത്‌നമോ ആരും കണ്ടില്ല. കണ്ടെങ്കില്‍ തന്നെ ആരും വിലമതിച്ചില്ല. ഞാന്‍ അവര്‍ക്ക് ശരീരം മാത്രമായിരുന്നു.

എത്രത്തോളം ചുംബന രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചു. എത്ര മാത്രം ശരീരപ്രദര്‍ശനം നടത്തി തുടങ്ങിയ കണക്കെടുപ്പുകളിലായിരുന്നു അവര്‍ക്ക് ശ്രദ്ധ. അതെന്നെ വിഷമിപ്പിച്ചു. അസ്വസ്ഥയാക്കി. എനിക്ക് ഏറെ ചെയ്യാനുണ്ട്.

പക്ഷേ എന്റെ ആ ഒരു ഭാഗം മാത്രമാണ് എന്നും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് ഞാന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ചില സംവിധായകന്‍ പകല്‍ പോലും മുറിയിലേക്ക് ക്ഷണിച്ചിരുന്നതായി മല്ലിക പറയുന്നു.

ശരീരം നല്‍കില്ലെന്ന് ഒരു പെണ്‍കുട്ടി ഉറച്ച തീരുമാനമെടുത്താല്‍ സിനിമയില്‍ നിലനില്‍ക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ശരീരം നല്‍കില്ലെന്ന് ഒരു പെണ്‍കുട്ടി തീരുമാനമെടുത്താല്‍ സിനിമയില്‍ നിലനില്‍ക്കാന്‍ എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഞാന്‍ തിരിച്ചറിച്ചു.

പക്ഷേ ഇതൊക്കെ വിളിച്ചു പറയാന്‍ ഇന്നത്തെ പോലെ ഞാന്‍ ശക്തയല്ലായിരുന്നു. എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.’മല്ലിക പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം