മലയാളിയായ ഫേസ്ബുക്ക് കാമുകനെ കൊല്ലാന്‍ മലേഷ്യന്‍ യുവതിയുടെ ക്വട്ടേഷന്‍; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

Loading...

ഇടുക്കി: സോഷ്യല്‍ മീഡിയയിലൂടെ പറ്റിക്കപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍‌ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു,

സെലിബ്രിറ്റികളോട് അപമര്യാദയായി പെരുമാറി തുടങ്ങിയ നിരവധി വാര്‍ത്തകലാണ് ദിനം പ്രതി വാര്‍ത്തകള്‍ വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കാമുകനെ കാണാന്‍ വീട്ടമ്മ വീട് വിട്ടിറങ്ങി പോകുന്നതും പതിവ് കാഴ്ചകളാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലേഷ്യന്‍ യുവതി തന്റെ മലയാളിയായ കാമുകനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ അപായപ്പെടുത്താന്‍ ഫേസ്ബുക്ക് തന്നെയാണ് മലേഷ്യയിലെ കാമുകി തെരഞ്ഞെടുത്തത്.

ക്വട്ടേഷന്‍‌ നല്‍കി

ഫെയ്‌സ്ബുക്ക് കാമുകനെ കൊല്ലാനായി അഞ്ച് ലക്ഷം രൂപയ്ക്ക് കാമുകിയായ മലേഷ്യന്‍ യുവതി ക്വട്ടേഷന്‍ നല്‍കി എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ബെംഗളൂരുവിലെ ഐടി എന്‍ജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി എ അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുര്‍ ഇസ്താബാഗ് സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്.

ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

ക്വട്ടേഷന്‍‌ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് രഹസ്യങ്ങള്‍ ചുരുളഴിഞ്ഞത്. ക്വട്ടേഷന്‍ നടപ്പാക്കാനെത്തിയ ഒമ്ബതംഗ സംഘത്തെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മധുര ആവണിയാപുരം സ്വദേശി അന്‍പരശന്‍, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകന്‍, അഭിരാമപുരം സ്വദേശി അയ്യനാര്‍, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യന്‍ കുമാര്‍, സംഘത്തലവന്‍ നിലെകോട്ടൈ സ്വദേശി ഭാസ്‌കരന്‍, തേനി അല്ലി നഗര്‍ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പണമിടപാട് നടത്തി

ഫേസ്ബുക്ക് വഴി ക്വട്ടേഷന്‍ ഏല്‍പ്പിച്ച യുവതി ആദ്യ ഘടുവായി ഒരു ലക്ഷം രൂപ ക്വട്ടേഷന്‍ സംഘത്തിന് കൈമാറിയിരുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നത്.

ഇരുവരും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. എന്നാല്‍ അശോക് വിവാഹഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്.

യുവതിക്കെതിരെ കൂടുതല്‍ അന്വേഷണം

കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കിയാണ് വിഗ്നേശ്വരി നാട്ടിലേക്ക് തിരിച്ച്‌ പോയത്. തുടര്‍ന്നാണ് കാമുകനെ കൊലപ്പെടുത്താനായി യുവതി ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തില്‍ യുവതിക്കെതിരെ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം