മലയാളി ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു…

Loading...

ജാര്‍ഖണ്ഡ് : മലയാളി ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു. സിആര്‍പിഎഫ് അസി. കമാന്‍ഡന്റ് സാഹുല്‍ ഹര്‍ഷനാണ് ജാര്‍ഖണ്ഡിലെ ബോക്കോറയില്‍ വച്ച്‌ വെടിയേറ്റ് മരിച്ചത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായാണ് സാഹുല്‍ ഹര്‍ഷന്‍ ജാര്‍ഖണ്ഡില്‍ എത്തിയത്.

സാഹുല്‍ ഹര്‍ഷനെ കൂടാതെ സിആര്‍പിഎഫ് എഎസ്‌ഐ പുരാനന്ദ് ബുയ്യനും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദീപേന്ദ്ര യാദവ് എന്നയാളാണ് ഇരുവരേയും വെടിവെച്ചു കൊന്നതെന്നാണ് വിവരം.

ആലുവ സ്വദേശിയാണ് ഷാഹുല്‍ ഹര്‍ഷന്‍. ഷാഹുലിന്റെ ഭൗതികദേഹം നാളെ രാവിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. വെടിവെച്ച ദീപേന്ദ്ര യാദവിനും പരിക്കേറ്റതായാണ് വിവരം. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വിവരമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം