മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു ; മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മകന്‍

Loading...

ചെങ്ങന്നൂര്‍ : മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ മകന്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയില്‍ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവന്‍ ആശ്രമത്തിലേക്കുള്ള വെച്ചൂര്‍ പശുക്കളുമായാണ് വിക്രമന്‍ യാത്ര പോയത്. 21 നു ഡല്‍ഹിയിലെത്തിയ വിക്രമന്‍, തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും ആശുപത്രിയില്‍ എത്തിക്കാതെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണില്‍ വിളിച്ച്‌ പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ മകന്‍ അരുണിനോട് ഡല്‍ഹിയിലെത്താന്‍ വിക്രമന്‍ നിര്‍ദ്ദേശിച്ചു. 23 നു വൈകിട്ട് അരുണ്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി.

ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തില്‍ മാത്രമാണ് അച്ഛന്‍ മരിച്ച കാര്യം അരുണ്‍ അറിയുന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ മൃതദേഹം വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂര്‍ പൊലീസ് മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Loading...