Categories
headlines

ബ്രട്ടീഷുകാരെ ഞെട്ടിച്ച മലയാളി പെൺകുട്ടി ;മാന്ത്രിക ശബ്ദമെന്ന് എ. ആർ റഹ്മാനും

യു കെ :ഒരു മലയാളി പെൺകുട്ടിയുടെ പ്രതിഭയ്ക്ക് മുന്നിൽ ശിരസ്റ്റ് കുനിച്ച് ലോകത്തെ സംഗീതാസ്വദകർ. ബ്രിട്ടീഷ് റിയാലിറ്റി ഷോയിൽ താരമായ സൗപർണിക നായരാണ് മലയാളക്കരക്ക് അഭിമാനമാകുന്നത്.

ബ്രിട്ടീഷ് റിയാലിറ്റി ഷോ വേദിയെ പാട്ടുപാടി ഞെട്ടിക്കുകയും അതിലൂടെ ഇന്ത്യൻ സംഗീത ഇതിഹാസം എ. ആർ റഹ്മാനെപ്പോലും അതിശയിപ്പിച്ച ഈ 10 വയസുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ മിന്നും താരം.

ബ്രിട്ടീഷ് റിയാലിറ്റി ഷോയായ ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020’മത്സരാർഥിയായ സൗപർണിക നായരെന്ന കൊച്ചുമിടുക്കിയാണ് പാട്ടുപാടി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.
‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020’ലെ ഓഡിഷനിലെ സൗപർണികയുടെ പ്രകടനമാണ് വൈറലായിരിക്കുന്നത്. ഈ പ്രകടനമാണ് എ. ആർ റഹ്മാനെപ്പോലും അമ്പരപ്പിച്ചത്. കുട്ടിത്താരത്തിൻറെ ഗാനം എആർ റഹ്മാനും പങ്കുവെച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സൈമൺ കോവെൽ, അമൻഡ ഹോൾഡൻ, അലേഷ ഡിക്സൺ, ഡേവിഡ് വാല്യംസ് എന്നിവരായിരുന്നു ഷോയിലെ വിധികർത്താക്കൾ. ഓഡിഷനിൽ പങ്കെടുക്കാനെത്തിയ സൗപർണിക സ്വയം പരിചയപ്പെടുത്തുകയും വിധികർത്താക്കളുടെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ഉത്തരം നൽകുകയും ചെയ്തു.

ജൂഡ് ഗാർലാൻഡിന്റെ ദ ട്രോളി എന്ന ഗാനമാണ് സൗപർണിക ആദ്യം പാടിയത്. എന്നാൽ വിധികര്‍ത്താവായ ജൂഡ് സൈമൺ കോവെൽ അപ്രതീക്ഷിതമായി ഇത് തടസപ്പെടുത്തി. മറ്റൊരു ഗാനം ആലപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ‘ദ ഗ്രേറ്റസ്റ്റ് ഷോമാൻ’ എന്ന വിഖ്യാത ചിത്രത്തിലെ ‘നെവർ ഇനഫ് ‘എന്ന ഗാനമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഒരു കൂസലും കൂടാതെ ഈ ഗാനം ആലപിച്ചുകൊണ്ട് അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് സൗപർണിക കാഴ്ചവെച്ചത്. വിധികർത്താക്കളും കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. മികച്ച പ്രകടനത്തിലൂടെ ഓഡിഷനിൽ സൗപർണിക അനായാസം വിജയിച്ചു. കൊല്ലം സ്വദേശിയായ ഡോ.ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപർണിക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP