ബിജെപിയുടെ കോട്ടയില്‍ അമിത് ഷായ്ക്ക് ​ഗോബാക്ക് വിളിയുമായി മലയാളി യുവതി ; രണ്ട് സ്ത്രീകളെ ഇറക്കി വിട്ട് ഫ്ലാറ്റുടമ

Loading...

ദില്ലി : പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി വീടുവീടാന്തരം കയറി പ്രചാരണം നടത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഇറക്കി വിട്ട് ഫ്ലാറ്റുടമകള്‍. ബിജെപിയ്ക്ക് വലിയ ശക്തിയുള്ള പ്രദേശമാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം നടന്ന ദില്ലിയിലെ ലാജ്പത് നഗര്‍.

ഇന്ന് തന്നെ ഫ്ലാറ്റൊഴിയണമെന്ന് യുവതികളോട് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

സൂര്യ, ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ഇതില്‍ മുദ്രാവാക്യം വിളിച്ച സൂര്യ മലയാളിയാണ്. കൊല്ലം സ്വദേശിനിയാണ്. ബിരുദവിദ്യാര്‍ത്ഥിനിയും, അഭിഭാഷകയുമാണ് ഇവര്‍ രണ്ടുപേരും.

യുവതികള്‍ക്കെതിരെ പ്രാദേശികമായി വലിയ ജനവികാരമുണ്ടെന്നും, അതിനാല്‍ അടിയന്തരമായി ഫ്ലാറ്റൊഴിയണമെന്നാണ് ആവശ്യപ്പെട്ടത്. ഉടനടി സാധനങ്ങളുമെടുത്ത് മാറാന്‍ ഒരുങ്ങുകയാണ് യുവതികളെന്നാണ് ലഭിക്കുന്ന വിവരം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയല്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ്, പ്രതിഷേധങ്ങളൊന്നും ഉണ്ടാകാന്‍ ഇടയില്ലാത്ത സ്ഥലമെന്ന നിലയില്‍, ലാജ്പത് നഗര്‍ ഭവനസന്ദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാര്‍ട്ടിക്ക് തന്നെ വലിയ നാണക്കേടായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം