മലപ്പുറത്ത് യുവതി മുറിച്ചുമാറ്റിയ ലിംഗം ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു

Loading...
കോഴിക്കോട്: മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ മുറിച്ചു മാറ്റപ്പെട്ട ലിംഗം ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിച്ചു. നീണ്ട എട്ട്മണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 26കാരന്റെ മുറിച്ചുമാറ്റിയ ലിംഗം പുനസ്ഥാപിച്ചത്. ഇക്കഴിഞ്ഞ 18-ാം തീയതിയാണ് 90 ശതമാനത്തിലധികം ലിംഗം മുറിഞ്ഞുതൂങ്ങിയ അവസ്ഥയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്.
വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം മുന്‍ ഭാര്യയുമായി തമ്മിലുണ്ടായ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ഒരു ദിവസം കൂടെ കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്ന് പറയുന്നു.
യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിലൂടെയാണ് യുവാവിന് ജീവിതം തിരിച്ച് നല്‍കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടനെ തന്നെ പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ ആരംഭിക്കാനായി എന്നതാണ് നിര്‍ണായകമായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി ആശുപത്രി വിട്ടു.

മുറിച്ചുമാറ്റപ്പെട്ട ലിംഗം പുനസ്ഥാപിക്കുന്നതിന് ആ അവയവത്തിലുള്ള എല്ലാ സങ്കീര്‍ണമായ ഘടകങ്ങളുടേയും കേടുപാടുകള്‍ തീര്‍ക്കേണ്ടതുണ്ടെന്ന് ഡോ കൃഷ്ണകുമാര്‍ പറഞ്ഞു. ഈ രോഗിയുടെ കാര്യത്തില്‍ ഹൃദയത്തില്‍ നിന്ന് അവയവത്തിലേക്കും തിരിച്ചും രക്തമെത്തിക്കുന്ന ധമനികള്‍, അവയവത്തിന് സംവേദനക്ഷമത നല്‍കുന്ന നാഡികള്‍, മൂത്രനാളി, ലിംഗോദ്ധാരണം സാധ്യമാക്കുന്ന പേശികള്‍ തുടങ്ങിയവയെല്ലാം പുനസ്ഥാപിക്കേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗിക്ക് നാലാഴ്ചക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ഡോ കൃഷ്ണകുമാറിനു പുറമേ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ സജു നാരായണന്‍, ഡോ അജിത്കുമാര്‍, കണ്‍സള്‍ട്ടന്റായ ഡോ ബിബിലാഷ് യൂറോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ രവികുമാര്‍ കരുണാകരന്‍, കണ്‍സള്‍ട്ടന്റായ ഡോ സൂര്‍ദാസ്, അനസ്‌തേഷ്യസ്റ്റുമാരായ ഡോ കിഷോര്‍ കെ, ഡോ പ്രീത എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം