Categories
Malappuram

ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം : ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍ താനൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശി സനോജിനെയാണ്(32) പൊലീസ് അറസ്റ്റുചെയ്തതത്. രണ്ടായിരത്തോളം സ്ത്രീകളെ ഇയാള്‍ അധിക്ഷേപിച്ചതായി പൊലീസ് പറയുന്നു.

വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ ഇയാള്‍ ശല്യപ്പെടുത്തിയതായും പൊലീസ് പറുന്നു. പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ഒരു സ്ത്രീയാണെന്ന വ്യാജേന ഇയാളുമായി നാലു ദിവസം ചാറ്റു ചെയ്യുകയും, അതിനുശേഷം നേരില്‍ കാണാന്‍ വേണ്ടി താനൂരിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു. –

പ്രതിയുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ വഴി ഇയാള്‍ സ്ത്രീകളുമായി ചാറ്റു ചെയ്തിരുന്നതായി വ്യക്തമായി. ഫോണില്‍നിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. ഇയാള്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുത്താല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

താനൂര്‍ സി.ഐ പി പ്രമോദ്, സീനിയര്‍ സിപിഒ സലേഷ് കാട്ടുങ്ങല്‍, സിപിഒ വമോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Malappuram resident arrested for harassing women through Facebook messenger