മഹാരാജാസില്‍ മുഴുവന്‍ സീറ്റിലും വീണ്ടും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം

Loading...

കൊച്ചി > എംജി സർവ്വകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എറണാകുളം മഹരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐയ്‌ക്ക്‌ ജയം. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക്‌ വനിതാ സ്ഥാനാർഥിയെ മത്സരിപ്പിച്ച എസ്‌എഫ്‌ഐ പാനൽ വൻഭൂരിപക്ഷത്തിലാണ്‌ ഇത്തവണയും ജയിച്ചത്‌. അഭിമന്യുവിന്റെ കാമ്പസിൽ വർഗീയ ശക്തികൾക്ക്‌ സ്ഥാനമില്ല എന്ന്‌ അടിവരയിടുന്നതായി തെരഞ്ഞെടുപ്പ്‌ ഫലം. വി ജി ദിവ്യയാണ്‌ ചെയർപേഴ്‌സൺ.

വൈസ്‌ ചെയർപേഴ്‌സൺ: എം ബി ലക്ഷ്‌മി, ജനറൽ സെക്രട്ടറി: ദേവരാജ്‌ സുബ്രഹ്‌മണ്യൻ, യുയുസിമാർ: യു അരുന്ധതി ഗിരി, എ സി സബിൻദാസ്‌, മാഗസിൻ എഡിറ്റർ: കെ എസ്‌ ചന്തു, ആർട്‌സ്‌ ക്ലബ്ബ്‌ സെക്രട്ടറി: ടി എസ്‌ ശ്രീകാന്ത്‌, ലേഡി റെപ്‌: അനഘ കുഞ്ഞുമോൻ, ഏയ്‌ഞ്ചൽ മരിയ റോഡ്രിഗസ്‌.

Loading...