മഹാലക്ഷ്മിയെ കാണാന്‍ കൊതിച്ചവര്‍ക്കായി പിറന്നാള്‍ ദിനത്തില്‍ ചിത്രം പുറത്തുവിട്ട് ദിലീപ്

Loading...

കഴിഞ്ഞവര്‍ഷം മുതല്‍ ദിലീപിന്റെയും കാവ്യയുടെയും ആരാധകര്‍ ഒരു കാത്തിരിപ്പിലായിരുന്നു. താരദമ്പതികളുടെ  പുതിയ ചിത്രത്തിന് വേണ്ടിയായിരുന്നില്ല ആ കാത്തിരിപ്പ്, മറിച്ച്‌ മിനാക്ഷിയുടെ അനിയത്തിയെയായിരുന്നു ആരാധകര്‍ക്ക് കാണേണ്ടിയിരുന്നത്.

പല പരിപാടികളിലും ദിലീപും കാവ്യയും ഒന്നിച്ച്‌ പ്രത്യക്ഷപ്പെട്ടെങ്കിലും മഹാലക്ഷ്മിയെ അന്നൊന്നും കാണാന്‍ സാധിച്ചില്ല. മഹാലക്ഷ്മിയുടേതാണെന്ന പേരില്‍ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

അതൊക്കെ വ്യാജമാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍. കാത്തിരിപ്പിനൊടുവില്‍ ദിലീപ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ്.

ചിത്രത്തില്‍ മഹാലക്ഷ്മിക്കൊപ്പം ദിലീപും അമ്മയും, കാവ്യയും, മീനാക്ഷിയുമുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19നാണ് ദിലീപ്-കാവ്യ ദമ്പതികള്‍ക്ക്മഹാലക്ഷ്മി പിറന്നത്.

 

ഒന്നാം പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം.

Dileep ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಕ್ಟೋಬರ್ 20, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം