ഓണം അടുത്തപ്പോൾ തിരുവല്ലയിൽ കിണറ്റിൽ മഹാബലിയെ പ്രത്യക്ഷപെട്ടു

Loading...

 കൊച്ചി:   ഓണം അടുത്തപ്പോൾ തിരുവല്ലയിൽ കിണറ്റിൽ   മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെക്കൂടി കണ്ടെത്തി. ‘വരാല്‍’ വിഭാഗത്തില്‍പ്പെട്ട ഈ മത്സ്യം നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴസസ് (എന്‍.ബി.എഫ്.ജി.ആര്‍.) കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്.

ചുവന്നനിറത്തില്‍ നീളമുള്ള ശരീരത്തോടുകൂടിയ ഈ ചെറിയമത്സ്യം തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍നിന്നാണ് ലഭിച്ചത്. കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ‘ഭൂഗര്‍ഭ വരാല്‍’ ഇനത്തിലെ ലോകത്തുതന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്.

എന്‍.ബി.എഫ്.ജി.ആറിലെ ഗവേഷകനായ രാഹുല്‍ ജി. കുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഇതിന് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.
നേരത്തെ, മലപ്പുറം ജില്ലയില്‍നിന്ന് ഇതിന് സമാനമായ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ലോകത്താകമാനം ഭൂഗര്‍ഭ ജലാശയങ്ങളില്‍നിന്ന് 250 ഇനം മത്സ്യങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴ് മത്സ്യങ്ങള്‍ കേരളത്തിലാണുള്ളത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം