മതില് ഇടിച്ചുതകര്‍ത്ത് ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ അകത്ത് കടക്കാന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

മധ്യപ്രദേശിലെ സത്ന ജില്ലയില്‍ ഇ.വി.എം സൂക്ഷിച്ച സ്ട്രോങ് റൂമിന്റെ ചുറ്റുമതിലിലേക്ക് വാഹനം ഇടിച്ചു കയറി. എസ്.സു.വിയാണ് ഞായറാഴ്ച അര്‍ധരാത്രി മതിലിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. ഇക്കഴിഞ്ഞ നവംബര്‍ 30നും ഇതേ മതിലിന്റെ ഓരു ഭാഗം തകര്‍ന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് വാഹനം പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.

വാഹനത്തില്‍ ആറ് പേര് ഉണ്ടായിരുന്നതായും മതിലു തകര്‍ത്ത് സ്ട്രോങ് റൂമിന്റെ പരിസരത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍ രണ്ട്‌പേരെ മാത്രമാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്. പ്രമോദ് യാദവ്, രുദ്ര കുശ്വാഹ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. വോട്ടിംഗ് യന്ത്രത്തില്‍ ബിജെപി വ്യാപകമായി ക്രമക്കേടുകള്‍ നടത്തുന്നുണ്ടെന്ന ആരോപണം ശരിവെയ്ക്കുന്ന വീഡിയോ ആയിരുന്നു കോണ്‍ഗ്രസ് പുറത്തുവിട്ടത്. മാത്രമല്ല, മധ്യപ്രദേശില്‍ ഇ.വി.എം സൂക്ഷിച്ച സ്ട്രോംഗ് റൂമില്‍ ഒന്നര മണിക്കൂര്‍ നേരം വൈദ്യുതി ബന്ധം തകരാറിലായിരുന്നതും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും എ.എ.പിയും രംഗത്തുവന്നിരുന്നു.

തിരഞ്ഞെടുപ്പ് സമയം അവസാനിച്ച് ഉടന്‍ ഇവിഎം മെഷീനുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ ഇത് ലംഘിച്ച് ഭോപ്പാലിലെ സാഗറില്‍ പോളിംഗ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ ഇ.വി.എമ്മുമായി സ്ട്രോംഗ് റൂമിലെത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഭോപ്പാലില്‍ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്രധാനകവാടം പൂട്ടി സീല്‍ വെച്ചിരുന്നു. എന്നാല്‍ ഇവിടെ സീല്‍ തകര്‍ത്ത നിലയിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറംഘ സംഘം ഇവിഎം സൂക്ഷിച്ച സ്‌ട്രോങ്് റൂമിന്റെ പരിസരത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം