മധുരരാജയ്ക്ക് പിന്നാലെ അടുത്ത മാസ് എന്റര്‍ടെയ്‌നറുമായി മെഗാസ്റ്റാര്‍! സിനിമ ജൂലായ് 16ന്

Loading...

തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മമ്മൂട്ടി ഈ വര്‍ഷവും മുന്നേറ്റം തുടരുകയാണ്. തമിഴിലും തെലുങ്കിലും തരംഗമായി മാറിയ താരം മലയാളത്തില്‍ തുടരെ രണ്ട് സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കികൊണ്ടാണ് തിളങ്ങിനില്‍ക്കുന്നത്. ഇനിയും നിരവധി ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.

മുന്‍നിര സംവിധായകര്‍ക്കൊപ്പവും നവാഗതര്‍ക്കൊപ്പവും മമ്മൂക്ക ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ അജയ് വാസുദേവ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. രാജാധിരാജ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ കൂട്ടുകെട്ട് മലയാളത്തില്‍ ഒന്നിച്ചിരുന്നത്. സംവിധായകന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരൊന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാര്‍ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകളുടെ വിജയത്തിന് ശേഷമാണ് മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്നത്. ഇത്തവണയും ഒരു മാസ് ചിത്രം തന്നെയാകും അണിയറയില്‍ ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ഫാ്ന്‍മേയ്ഡ് പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സംവിധായകന്‍ തന്നെയായിരുന്നു മുന്‍പ് ഇത് പങ്കുവെച്ചിരുന്നത്. വേറിട്ടൊരു ഗെറ്റപ്പിലാണ് ഇത്തവണയും മമ്മൂക്ക പുതിയ ചിത്രത്തില്‍ എത്തുന്നത്.

നിലവില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും നിര്‍മ്മിക്കുക. സംവിധായകന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുത്തുന്ന വിധത്തിലായിരിക്കും സിനിമയുടെ മേക്കിങ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്

Loading...