Categories
Cinema

‘ പനി ‘യുമായി സന്തോഷ് മണ്ടൂർ വരുന്നു;മധു അമ്പാട്ടിന്റെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം

ആദ്യ സംവിധാന സംരഭത്തിന് പ്രഗത്ഭരായ കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും പിന്തുണയുണ്ട് എന്നതാണ് സന്തോഷിന്റെ സിനിമയെ ശ്രദ്ധേയമാക്കുന്നത്

Spread the love

മലയാള സിനിമയിൽ ഒരു നവാഗത സംവിധായകൻ കൂടി കയ്യൊപ്പ് ചാർത്താൻ ഒരുങ്ങുകയാണ്.പയ്യന്നൂർ സ്വദേശി സന്തോഷ് മണ്ടൂർ. പനി ‘ എന്ന തന്റെ ആദ്യ ചിത്രത്തിൻറെ അവസാന മിനുക്കുപണികളിലാണ് ഈ സംവിധായകൻ.

Image may contain: 3 people, people standing

സ്വതന്ത്രമായി ആദ്യ സിനിമ സംവിധാനം ചെയ്യുന്ന കലാകാരൻ എന്ന നിലയിൽ സാങ്കേതിക അർത്ഥത്തിൽ മാത്രമേ സന്തോഷ് നവാഗതനാകുന്നുള്ളൂ.പതിനെട്ട് വർഷമായി ചലച്ചിത്ര രംഗത്തുള്ള ഇദ്ദേഹം പ്രശസ്ത സംവിധായകരായ ജയരാജ്,അശോക് ആർ നാഥ്,എം ജി ശശി ഈയിടെ അന്തരിച്ച മധു കൈതപ്രം എന്നിവരുടെ അസിസ്റ്റന്റ് ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിരവധി ഹ്രസ്വ സിനിമകളും നാടകങ്ങളും സന്തോഷിന്റേതായി ഉണ്ട്.

ആദ്യ സംവിധാന സംരഭത്തിന് പ്രഗത്ഭരായ കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും പിന്തുണയുണ്ട് എന്നതാണ് സന്തോഷിന്റെ സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ക്യാമറാമാൻ മധു അമ്പാട്ട് ആണ്. അദ്ദേഹത്തിന്റെ ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രം എന്ന സവിശേഷതയും ‘പനി ‘ക്കുണ്ട്.പനി യുടെ രചനയും സന്തോഷ് തന്നെ.

Image may contain: 2 people, people smiling, people standing

ആദ്യ ചിത്രത്തിൻറെ അണിയറ വിശേഷങ്ങൾ സന്തോഷ് മണ്ടൂർ ട്രൂവിഷൻ ന്യൂസുമായി പങ്കുവെച്ചു.

പനി എന്ന ആദ്യ ചിത്രം പ്രതിപാദിക്കുന്നത് ഏതുതരം പ്രമേയത്തെയാണ്?

സന്തോഷ് : തമിഴ്‌നാട്ടിലെ തേനി,മധുര തുടങ്ങിയ ജില്ലകളിലെ കുഗ്രാമങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഒരു സാമൂഹ്യ അനാചാരത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.രണ്ടു വർഷത്തോളം ഈ ഗ്രാമങ്ങളിൽ പലതവണയായി പോയിരുന്നു.അവിടുത്തെ ജീവിതം നേരിൽക്കണ്ടും അനുഭവിച്ചും വികസിപ്പിച്ചെടുത്ത ഒരു വിഷയമാണ് ഈ സിനിമ മുന്നോട്ട് വെക്കുന്നത്. അതോടൊപ്പം പ്രകൃതിയെ നശിപ്പിക്കാൻ നടക്കുന്ന നീക്കങ്ങൾക്കെതിരെ ഒരു കുടുംബത്തിന്റെ സന്നദ്ധതയിൽ സംഭവിക്കുന്ന ചില യാഥാർഥ്യങ്ങളും ആവിഷ്കരിക്കുന്നുണ്ട്.

നേരിൽ കണ്ടതോ അനുഭവിച്ചതോ ആയ യഥാർത്ഥ സംഭവങ്ങൾ സിനിമയാക്കാൻ പുറപ്പെടുമ്പോൾ ഒട്ടേറെ ശ്രദ്ധിക്കാനുണ്ട്.ആ പ്രശനം എങ്ങനെ പരിഹരിച്ചു ?

സന്തോഷ്: തീർച്ചയായും അതൊരു വെല്ലുവിളി തന്നെയാണ്.എന്നാൽ ആ വിഷയത്തെ മുൻ നിർത്തി ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന ചെറുതും വലുതുമായ ചലനങ്ങളിലൂടെയാണ് കഥ പറയുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സിനിമ എന്ന് തന്നെ ഉറപ്പിച്ചു പറയാനാവും.

Image result for nishanth sagar pani

പ്രഗത്ഭരുടെ വലിയ സഹകരണം ഈ ചിത്രത്തിനുണ്ട്.പ്രത്യേകിച്ചും മധു അമ്പാട്ട് ഛായാഗ്രഹണം നിർവഹിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. അദ്ദേഹത്തിലേക്ക് എത്തിയത് എങ്ങനെയാണു ?

സന്തോഷ്: ചിത്രത്തിൻറെ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത് കൊണ്ട് കൂടിയാണ് മധു സാറിനെ സമീപിച്ചത്.ആദ്യം ഫോണിൽ വിളിക്കുകയായിരുന്നു.എന്നാൽ സബ്ജക്ട് കേൾക്കാതെ ഒന്നും പറയാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.തുടർന്ന് നേരിൽ പോയി കണ്ട കഥ പറഞ്ഞു.അദ്ദേഹത്തിന് ഇഷ്ടമായി.പിന്നീട് മുഴുവൻ സ്ക്രിപ്റ്റും അദ്ദേഹത്തിന് വായിക്കാൻ നൽകി.അത് വായിച്ചാ ശേഷം നമുക്കിത് ചെയ്യാം എന്ന് മധു സാർ പറയുകയായിരുന്നു. പിന്നീടിങ്ങോട്ട് എല്ലാകാര്യത്തിലും അദ്ദേഹത്തിന്റെ പിന്തുണയും ക്രിയാത്മക നിർദ്ദേശങ്ങളും വലിയ ഗുണം ചെയ്തു.

Image result for nishanth sagar

ആരൊക്കെയാണ് പ്രധാന അഭിനേതാക്കൾ ..ചിത്രീകരണം എവിടെയായിരുന്നു ?

സന്തോഷ് : നിഷാന്ത്സാഗറും എം ആർ ഗോപകുമാറും അടക്കമുള്ള അഭിനേതാക്കൾ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലോഹിത ദാസിന്റെ നിവേദ്യത്തിനു ശേഷം നിഷാന്ത് സാഗർ അഭിനയിക്കുന്ന ശക്തമായ കഥാപാത്രമായിരിക്കും പനി യിലേത്ഇതുവരെ അഭിനയിച്ച മുപ്പത്തിഏഴ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ സിനിമയെന്നണ് നിഷാന്ത് പറഞ്ഞത്..ഒപ്പം റോസ്‌ലിൻ ,അഞ്ജലി എന്നിവരും തമിഴിൽ നിന്നുള്ള നിരവധി നടീനടന്മാരും അഭിനയിക്കുന്നുണ്ട്. തെങ്കാശി,അച്ചൻകോവിൽ,കുറ്റാലം,പാലക്കാട് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിനു ശേഷം ടച്ചുവുഡ്ഡ് ക്രിയേഷൻസിനു വേണ്ടി സൗദ ഷെരീഫും ആമിർ ഷെരീഫും നിർമ്മിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഐസക് തോമസ് കൊട്ടുകാപള്ളി പശ്ചാത്തല സംഗീതവും ബി ലെനിൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
നല്ലൂർ നാരായണൻ ആണ് ഗാനരചന .സംഗീതം ജയചന്ദ്രൻ കാവുംതാഴ.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP