മാഞ്ഞു……… മലയാളം ഒ.എന്‍.വിക്ക് ട്രുവിഷന്‍ ന്യൂസിന്‍റെ പ്രണാമം

Loading...

onvതിരുവനന്തപുരം: പ്രശസ്​ത കവിയും ജ്​ഞാനപീഠ ജേതാവുമായ ഒ.എൻ.വി കുറുപ്പ്​ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. ആറ്​ പതിറ്റാണ്ട്​ കാലം മലയാള സാംസ്​കാരിക രംഗത്ത്​ വ്യക്​തിമുദ്ര പതിപ്പിച്ചു. കവി, അധ്യാപകൻ, ഭാഷാ പണ്​ഡിതൻ്​ വാഗ്​മി എന്നീ നിലകളിൽ  നിസ്​തുലമായ സംഭാവനകൾ അർപ്പിച്ചു.

2007-ലെ ജ്ഞാനപീഠ പുരസ്കാര ജേതാവാണ്​. നിരവധി സിനിമ, നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്‌. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. രാജ്യത്തി​െൻ ഉയർന്ന സിവിലിയൻ ബഹുമതികളായ പത്മവിഭൂഷണും (2011) പത്മശ്രീയും (1998) ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ചവറയിൽ ​ ഒറ്റപ്ലാക്കൽ എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും മകനായി 1931 ലാണ് ഒ.എൻ ​േവലുക്കുറുപ്പ്​ എന്ന ഒ.എൻ.വി  കുറുപ്പി​െൻറ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന്​ ശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്ന് ഇൻറർമീഡിയറ്റ് പാസായി. കൊല്ലം എസ്.എൻ.കോളേജിൽ നിന്ന്​ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും  തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്ന്​ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1957 മുതൽ വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി സേവനമനുഷ്​ഠിച്ചു. എറണാകുളം മഹാരാജാസ് കോളജ്​, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജ്​, കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജ്​, തലശ്ശേരി ഗവ: ബ്രണ്ണൻ കോളജ്​, തിരുവനന്തപുരം ഗവ: വിമൻസ് കോളജ്​ എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായിരുന്നു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.

കേന്ദ്രസാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, കലാമണ്ഡലം ചെയർമാൻ, കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, കേരള സർവകലാശാല ബോർഡ് സ്റ്റഡീസ്, ലളിതകലാ അക്കാദമി എന്നിവിടങ്ങളിൽ അംഗമായിരുന്നു. 1991ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. ഭാര്യ: പി.പി സരോജിനി മക്കൾ: രാജീവൻ, ഡോ. മായാദോവി.

കേരള സാഹിത്യ അക്കാദമി അവാർഡ് (1971 അഗ്നിശലഭങ്ങൾ), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1975 അക്ഷരം), എഴുത്തച്ഛൻ പുരസ്കാരം (2007), ചങ്ങമ്പുഴ പുരസ്കാരം, സോവിയറ്റ്‌ലാൻഡ് നെഹ്‌റു പുരസ്കാരം (1981 ഉപ്പ്), വയലാർ രാമവർമ സാഹിത്യ അവാർഡ് (1982 ഉപ്പ്), വിശ്വദീപം അവാർഡ് (1986 ഭൂമിക്കൊരു ചരമഗീതം), ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഭിൽവാര അവാർഡ് (1989 മൃഗയ), മഹാകവി ഉള്ളൂർ അവാർഡ് (ശാർങ്ഗക പക്ഷികൾ), ഓടക്കുഴൽ പുരസ്കാരം (മൃഗയ), ആശാൻ പ്രൈസ് (1991 ശാർങ്ഗക പക്ഷികൾ), ആശാൻ മെമ്മോറിയൽ അവാർഡ് (1993 അപരാഹ്നം), മഹാകവി ഖുറം ജോഷ്വാ ജന്മശതാബ്ദി അവാർഡ് (1995 ഉജ്ജയിനി), 2007- സംസ്ഥാന സർക്കാറിന്‍റെ എഴുത്തച്ഛൻ പുരസ്കാരം, തർജമകളിലൂടെയും ലേഖനങ്ങളിലൂടെയും  റഷ്യൻ സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് 2009ൽ യെസിനിൻ പുരസ്കാരം, ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (വൈശാലി) എന്നിവ ഒ.എൻ.വിക്ക് ലഭിച്ചിട്ടുണ്ട്.

Loading...