ഇനി തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഭക്ഷണം കഴിക്കാം

തിരുവനന്തപുരം:തിരുവനന്തപുരത്തേക്ക് യാത്ര ചെയുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ ഭക്ഷണം കഴിക്കാനുള്ള അവസരം നല്‍കുകയാണ് ജയില്‍ വകുപ്പ്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ചപ്പാത്തിക്കും ചിക്കന്‍കറിക്കും കൂടി 30 രൂപ മാത്രമാണ് ഈടാക്കുന്നത്. 60 രൂപ മാത്രമാണ് ഇവിടെ ചിക്കന്‍ ബിരിയാണിയുടെ വില.

ഫുഡ് ഫോര്‍ ഫ്രീഡമെന്ന ജയില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യായവില ഹോട്ടലിലാണ് ചുരുങ്ങിയ വിലയില്‍ ഭക്ഷണം ലഭിക്കുക. ഇവിടെ എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില കുറവാണ്. ചപ്പാത്തിയും വെജ് കറിയും 20 രൂപയ്ക്കും ചപ്പാത്തിയും ചിക്കന്‍ കറിയും 30 രൂപയ്ക്കുമാണ് ഇവിടെ ലഭിക്കുക. 10 രൂപ മാത്രമാണ് ഒരു ലിറ്റര്‍ വെള്ളത്തിന് ഈടാക്കുന്നത്.

തിരുവനന്തപുരത്തെ ന്യായവില ഹോട്ടലിന്റെ വിജയത്തിനുസരിച്ച് മറ്റു പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപ്പിക്കാനാണ് ജയില്‍ വകുപ്പ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ ഹോട്ടല്‍ കഴിഞ്ഞ മാസമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം