ഓട്ടത്തിനിടെ ബസ്സിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

: തൊടുപുഴയില്‍  ഓടിക്കൊണ്ടിരുന്ന ലോഫ്ളോര്‍ ബസ്സിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. അറക്കുളം കുരുതിക്കളത്തിന് സമീപം മൂന്നാം വളവില്‍ വച്ചാണ് ബസ്സിന് തീപിടിച്ചത്. . ബസ്സില്‍ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ വഴിയൊരുക്കി. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അഗ്നിശമന യൂണിറ്റിനൊപ്പം നാട്ടുകാരും പണിപ്പെട്ടാണ് തീകെടുത്തിയത്. ബസ് പൂര്‍ണമായി കത്തിനശിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം