ലോൿഡോൺ നീട്ടാൻ സാധ്യത , റെയിൽവേ ട്രെയിൻ ടിക്കറ്റ് ബുക്കിങ് വീണ്ടും നിർത്തിവെച്ചു.

AKHIL VINAYAK

Loading...

ന്യൂഡൽഹി : കൊറോണ വൈറസ് രാജ്യത്ത് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ലോക്കഡോൺ നീട്ടാൻ സാധ്യത.
പ്രൈവറ്റ് ട്രെയിനുകളുടെ ബുക്കിങ് വീണ്ടും നിർത്തിവെച്ചു.

ഇന്ത്യൻ റയിൽവെ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ കമ്പനി(IRCTC) തുടങ്ങിയ പ്രൈവറ്റ് ട്രെയിൻ ഓപ്പറേഷനുകളാണ് ഏപ്രിൽ 15 മുതൽ 30 വരെ വീണ്ടും നിർത്തി വച്ചത്.വിവരം IRCTC അധികൃതർ റെയിൽവേയെ അറിയിച്ചു.

നിലവിൽ ഐ ആർ സി ടി സി തേജസ് എക്സ്പ്രസിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് തിരക്കേറിയ റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നും ലക്നൗവിലെക്കും,അഹമ്മദാബാദിൽ നിന്നും മുംബൈ ലേക്കും. ഈ സർവീസുകളാണ് ഇപ്പോൾ നിർത്തിവച്ചത്.

എന്ത് കൊണ്ട് ബുക്കിങ്ങുകൾ നിർത്തിവെച്ചു എന്നുള്ളതിന് ഐ ആർ സി ടി സി, എം ഡി മഹേന്ദ്ര പ്രതാപ് മാൻ നൽകിയ മറുപടി, ലോക്ക് ഡൌൺ കാരണം നിരവധിയായ ജോലിക്കാരുടെ കുറവ് ഇപ്പോഴുണ്ട് അതുകൊണ്ടാണ് സർവീസ് പുനരാരംഭിക്കാത്തത് എന്നാണ്.

ഏപ്രിൽ 15 മുതൽ 30 വരെ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇവ റീഫണ്ട് ചെയ്‌തു നൽകുമെന്നും എം ഡി അറിയിച്ചു.

രാജ്യത്ത് ലോക്കഡോൺ നീട്ടുന്നതിന്റെ സാധ്യതകളിൽ തന്നെയാണ് ഐ ആർ ടി സി യുടെ ഈ നടപടികളിലൂടെ അറിയാൻ സാധിക്കുന്നത്. റയിൽവെയുടെ മറ്റ് സർവീസുകൾ എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ വെക്തമാക്കിയിട്ടുമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം