‘ലോലിതനും മണ്ഡോദരിയും’ വിവാഹിതരാകുന്നു…

Loading...

കൊച്ചി: സിനിമ-സീരിയില്‍ താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹകുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമാണ് ഇരുവരും. മറിമായം എന്ന പരിപാടിയിലൂടെയാണ് ഇരുവരും പ്രേക്ഷകരെ ശ്രദ്ധ ആകര്‍ഷിച്ചത്.

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് പ്രിത്വിരാജിനെ നായനാക്കി ഒരുക്കിയ മെമ്മറീസില്‍ വില്ലന്‍ വേഷം ചെയ്തത് ശ്രീകുമാറാണ്. , കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം