ലോക്ക് ഡൗണ്‍ ലംഘനം;പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തു

Loading...

തൃശ്ശൂര്‍:കൊടുങ്ങല്ലൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിലക്ക് ലംഘിച്ച് എറിയാട് മസ്ജിദുൽ ബിലാൽ പളളിയിൽ പ്രാര്‍ത്ഥന നടത്തിയതിനാണ് അറസ്റ്റ്.

അഫ്സൽ,  ഷംസുദീൻ, മുഹമ്മദാലി,അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ആളുകള്‍ ആരാധനാലയങ്ങളില്‍  ഒത്തുകൂടരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒരാഴ്‍ച്ച മുമ്പ് ചാവക്കാട് മസ്‍ജിദിലും, മണ്ണുരുത്തിയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലും ആളുകള്‍ ഒത്തുകൂടിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം