കോഴിക്കോട് സൈനിക ഓഫീസര്‍ക്ക് ലോക്ക് ഡൗണ്‍ പീഡനം ; ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും പരാതി

Loading...

കോഴിക്കോട് : വെസ്റ്റ്ഹില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിലെ സിവിലിയന്‍ ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ലോക്ഡൗണ്‍ ദിവസങ്ങളില്‍ ഓഫീസില്‍ വരാതിരുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ ചെന്നപ്പോഴാണ് മര്‍ദ്ദനം .

സിവിലിയന്‍ ഓഫീസര്‍ എന്‍വി നാരായണനെയണനെ ഡയറക്ട് ഓഫീസര്‍ കേണല്‍ സമിത് നവാനി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി.

ബൂട്ടിട്ട കാലുകൊണ്ട് വയറ്റിലും തലക്കും ചവിട്ടിയെന്നും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും നാരാണയന്‍ ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

കൊല്ലുമെന്നും കുടംബത്തെ പട്ടിണി കിടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റതിന് ശേഷം ഗുരുതമായ ആരോഗ്യ പ്രശ്നങ്ങള്‍ അനുവഭവപ്പെടുന്നുണ്ടെന്നും നാരായണന്‍ പറയുന്നു.

സംഭവത്തില്‍ നാരാണയന്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും നാരായണന്‍ പരാതിപ്പെട്ടുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“കഴിഞ്ഞ 17 വര്‍ഷമായി കോഴിക്കോട് ആര്‍മിറിക്രൂട്ട്‌മെന്റ് ഓഫിസില്‍ സിവിലിയന്‍ ഓഫീസറായി ജോലി ചെയ്യുന്നയാളാണ് താന്‍. ഇത്രയും കാലം കുടുംബത്തോടൊപ്പം ഇവിടെയാണ് താമസം. മക്കളെല്ലാം ഇവിടെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ലോക്ഡൗണ്‍ ആയത് കാരണം കഴിഞ്ഞ കുറച്ച് ദിവസം ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പോലീസില്‍ നിന്ന് പ്രത്യേക അനുമതിയെല്ലാം വാങ്ങി ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചതു പ്രകാരം ഏപ്രില്‍ 20ന് ഓഫീസിലെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു.

ഈ സമയത്ത് ഡയറ്ക്ട് ഓഫീസര്‍ കേണല്‍ സമിത് നവാനി വ്യക്തിപരമായി ഓഫീസിലേക്ക് വിളിച്ച് എന്ത്‌കൊണ്ടാണ് ഇത്രയും ദിവസം ജോലിക്ക് വരാതിരുന്നതെന്ന് ചോദിച്ച് അസഭ്യം പറയുകയായിരുന്നു. ലോക്ഡൗണ്‍ കാരണം താമസ്ഥലത്ത് നിന്ന് ഓഫീസിലെത്താനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞതോടെ ഓഫിസിന്റെ ഗെയ്റ്റിനടുത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. തള്ളി താഴെ വീഴ്ത്തി ബൂട്ടിട്ട കാലുകൊണ്ട് നിരവധി തവണ തലയിലും വയറ്റിലും ചവിട്ടി. ഈ മാസത്തേതടക്കം രണ്ടുമാസത്തെ ശമ്പളം തരില്ലെന്നും തന്നെ കൊല്ലുമെന്നും കുടുബത്തെ പട്ടിണിക്കിടുമെന്നും അദ്ദഹം ഭീഷണിപ്പെടുത്തിയതായും ” നാരായണൻ പൊലീസിൽ നൽകി പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം