Categories
Ernakulam

ലൈഫ് മിഷൻ കേസ് ; അടിയന്തിരമായി കേൾക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ.

എറണാകുളം : ലൈഫ് മിഷൻ കേസ് അടിയന്തിരമായി കേൾക്കണമെന്ന് സിബിഐ ഹൈക്കോടതിയെ സമീപിച്ചു .

ഇക്കാര്യം കാണിച്ച് സിബിഐ പെറ്റീഷൻ ഫയൽ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച പരിഗണിക്കും.

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് സംസ്ഥാന സർക്കാറിനും ലൈഫ് മിഷൻ സിഇഒയ്ക്കുമെതിരായ അന്വേഷണം ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

ഇത് കേസന്വേഷണത്തെ സാരമായി ബാധിക്കുന്നുവെന്ന് സിബിഐ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

രണ്ട് മാസത്തിന് ശേഷം കേസ് പരിഗണിക്കുന്നുവെന്ന് പറയുമ്പോൾ അത് അന്വേഷണത്തിന് തടസമാകുന്നുവെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The CBI has filed a petition in this regard. The CBI has made it clear that the stay affects the investigation. The case will be heard on Monday.

NEWS ROUND UP