Categories
TRAVEL

മ്മടെ താമരശ്ശേരി ചുരം ഒന്ന് കണ്ടാലോ…

കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്നത് താമരശ്ശേരി ചുരമാണ്.കോഴിക്കോട് ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നതെങ്കിലും വയനാട് ചുരം എന്നാണ് അറിയപ്പെടുന്നത്.

ചുരം കേറി വയനാട്ടില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുന്ന് ലഭിക്കുന്ന കാഴ്ച അതിമനോഹരം തന്നെ…

കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു.

ചുരത്തിന് ചുറ്റുമുള്ള കാടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കോട മഞ്ഞില്‍ പച്ചപ്പുകള്‍ കൊണ്ട് സുന്ദരിയാണ് ഇവിടം.

ജില്ലയിൽനിന്നും വയനാട് ജില്ലയിലേക്കും മൈസൂരിലേക്കുമുള്ള ഏകപാത.അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറക്കാറുണ്ട്.

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന് തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ ഒമ്പത് ഹെയർപിൻ വളവുകളാണുള്ളത്. ഈ പാത അവസാനിക്കുന്ന വയനാട് ജില്ലയിലെ ലക്കിടിയിൽ എത്തുമ്പോഴെക്ക് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിൽ എത്തുന്നു.

ഒമ്പതാമത്തെ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും.

മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ചുരം അറിയപ്പെടുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Thamarassery Pass connects Kozhikode district with Wayanad. It is located in Kozhikode district but is also known as Wayanad Pass.