ഇന്ന് നമുക്ക് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ…. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപെടാം….

ആവശ്യമായ സാധനങ്ങൾ
കടലമാവ് – 1 cup
വെള്ളം – 3/4 + 3/4 cup
ഏലയ്ക്കാപൊടി – 1/2 tsp
നെയ്യ് – 2 tsp
പഞ്ചസാര – 1 cup
food colour
അണ്ടിപ്പരിപ്പ്
എണ്ണ
ബൂന്തി ഉണ്ടാക്കാനായി ഒരു ബൗളിൽ 1 കപ്പ് കടലമാവ് എടുത്ത് അതിലേക്ക് 3/4 കപ്പ് വെള്ളവും ഫുഡ് കളറും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ബൂന്തി വറക്കുന്നതിനായി ചെയ്യാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി തയ്യാറാക്കിയ മാവ് ബൂന്തി തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ ദ്വാരമുള്ള പാത്രത്തിൽ ഒഴിച്ച് ഫ്രൈ ചെയ്ത് എടുക്കുക.
രണ്ടാം ഘട്ടം
ഒരു പാൻ ചൂടാക്കി അതിലേക്ക് 1 കപ്പ് പഞ്ചസാരയും 3/4 കപ്പ് വെള്ളവും ഫുഡ് കളറും ഏലയ്ക്കാ പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത തിളപ്പിക്കുക.4 മിനിറ്റ് വേവിച്ചതിന് ശേഷം ഗ്യാസ് ഓഫ് ചെയ്ത് തയ്യാറാക്കിയ ബൂന്തിയും നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെറു തീയിൽ 7-8 മിനിറ്റ് വേവിക്കുക . ശേഷം ഗ്യാസ് ഓഫ് ചെയ്ത് അണ്ടിപ്പരിപ്പും ചേർത്ത് മിക്സ് ചെയ്ത് ചെറു ചൂടോടെ ഉരുട്ടി എടുക്കുക.
ലഡു റെഡി……… ഈ അളവിൽ 12 ലഡു തയ്യാറാക്കാൻ കഴിയും.